ആര്യാടന്‍ ഷൌക്കത്ത് സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന്
Tuesday, October 21, 2014 12:28 AM IST
കൊച്ചി: നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൌക്കത്ത് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി വീട്ടമ്മയുടെ പരാതി. എറണാകുളത്തു താമസിക്കുന്ന ഫാത്തിമ ബീവിയാണു മലപ്പുറം നിലമ്പൂര്‍ റെയില്‍വേ സ്റേഷനു സമീപം തനിക്കു പിതാവ് നല്‍കിയ 1.8 ഏക്കര്‍ ഭൂമി ആര്യാടന്‍ ഷൌക്കത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

തന്റെ സ്ഥലം വിലയ്ക്കു വാങ്ങാന്‍ ആര്യാടന്‍ ഷൌക്കത്ത് പലതവണ ശ്രമിച്ചിരുന്നു. നിലവിലുള്ള മാര്‍ക്കറ്റ് വിലയുടെ കാല്‍ഭാഗം പോലും നല്‍കാന്‍ തയാറല്ലാത്തതിനാല്‍ സ്ഥലം വിട്ടുകൊടുക്കാന്‍ താന്‍ തയാറായില്ല. ഇതിനിടെ, ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ എത്തിയ തന്നെ ചിലര്‍ തടഞ്ഞു. സ്ഥലം തന്റേതാണെന്നു തെളിയിക്കുന്ന എല്ലാ രേഖകളും ഹാജരാക്കി ബന്ധപ്പെട്ടവര്‍ക്കു വീട്ടമ്മ പരാതി നല്‍കിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.