യുവതിയെ കൊന്നു കഴിച്ചുമൂടിയ നിലയില്‍; കാമുകന്‍ അറസ്റില്‍
യുവതിയെ കൊന്നു കഴിച്ചുമൂടിയ നിലയില്‍; കാമുകന്‍ അറസ്റില്‍
Tuesday, October 21, 2014 12:26 AM IST
നീലേശ്വരം: ഒരു മാസം മുമ്പു തൃക്കരിപ്പൂര്‍ ഒളവറയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ അവിവാഹിതയായ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി പടന്നക്കാട് കണിച്ചിറയിലെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്െടത്തി. ചെറുവത്തൂരില്‍ ഹോം നഴ്സിംഗ് സ്ഥാപനത്തില്‍ ജീവനക്കാരിയും തൃക്കരിപ്പൂര്‍ ഒളവറ മറവിലങ്ങാട് കോളനിയിലെ കണ്ണന്‍-ജാനകി ദമ്പതികളുടെ മകളുമായ രജനി(33)യെയാണു കൊലപ്പെടുത്തിയത്. രജനിയുടെ കാമുകനും കണിച്ചിറ സ്വദേശിയുമായ പി.സതീശനാണ്(39) അറസ്റിലായതെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ 12നു പുലര്‍ച്ചെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും യുവതിയെ അടിച്ചുവീഴ്ത്തിയശേഷം കഴുത്തു ഞെരിച്ചു കൊല്ലപ്പെടുത്തുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. തന്റെ ഓംനി വാനില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞു കണിച്ചിറയിലേക്കു കൊണ്ടുവരികയും റോഡരികില്‍ കാടുമൂടിക്കിടക്കുന്ന പറമ്പില്‍ കുഴിച്ചുമൂടുകയുമായിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതാണു കൊലപാതകത്തിനു കാരണമെന്നാണു സൂചന. ചുവന്ന പുള്ളിയുള്ള ചുരിദാറും കഴുത്തില്‍ ചരടും ഉണ്ടായിരുന്നതാണു യുവതിയെ തിരിച്ചറിയാന്‍ ഇടയാക്കിയത്.

കൊലനടത്തിയ ശേഷം രണ്ടുദിവസം മൃതദേഹം ചെറുവത്തൂരിലെ ഓഫീസില്‍ രഹസ്യമായി സൂക്ഷിച്ചു. 14നഉ മൃതദേഹം കുഴിച്ചിട്ടെങ്കിലും മൂടിയില്ല. 16നു പുലര്‍ച്ചെ സൌകര്യപ്രദമായ സമയം നോക്കിയാണു കുഴിമൂടിയത്. ഞായറാഴ്ച പറമ്പില്‍ കാടു തെളിക്കാനെത്തിയ സ്ത്രീകള്‍ക്കു ദുര്‍ഗന്ധം അനുഭവപ്പെട്ടതി നെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ കാടിനകത്തു മണ്ണു കൂട്ടിയതിനിടയില്‍ ചുരിദാറിന്റെ ഷാള്‍ കാണാനിടയാവുകയും വിവരം നാട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് പ്രദേശം സീല്‍ ചെയ്തു പരിശോധന ആരംഭിച്ചെങ്കിലും ശക്തമായ മഴയും ഇടിമിന്നലും മൂലം അന്വേഷണം നിര്‍ത്തിവച്ചു. ഇന്നലെ രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍നിന്നു ഫോറന്‍സിക് സര്‍ജന്‍ കെ.എസ്. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലെത്തിയ സംഘം സബ് കളക്ടര്‍ ജീവന്‍ ബാബുവിന്റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു സംഭവസ്ഥലത്തുതന്നെ പോസ്റ്മോര്‍ട്ടം നടത്തി.


ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ വൈഎംസി സുകുമാരന്‍, ഡിവൈഎസ്പി ഹരിശ്ചന്ദ്രനായിക്, സിഐ യു. പ്രേമന്‍, ചന്തേര എസ്ഐ പി.ആര്‍. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്മോര്‍ട്ടം. ഈ സമയം പ്രതി സതീശനെയും സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. തങ്കപ്പന്‍, സുബ്രഹ്മണ്യന്‍, മീനാക്ഷി, ലക്ഷ്മി എന്നിവരാണു കൊല്ലപ്പെട്ട രജനിയുടെ സഹോദരങ്ങള്‍. യുവതിയുടെ തിരോധാനം സംബന്ധിച്ച് ഒക്ടോബര്‍ അഞ്ചിനു ബന്ധുകള്‍ ചന്തേര പോലീസില്‍ പരാതി നല്‍കുകയും ഇതില്‍ സതീശന്റെ പേരു സൂചിപ്പിക്കുകയും ചെയ്തതു പോലീസ് അന്വേഷണത്തിനു വേഗം കൂട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.