ചാരക്കേസ്: നടപടി വേണ്െടന്ന ഉത്തരവു റദ്ദാക്കി
ചാരക്കേസ്: നടപടി വേണ്െടന്ന ഉത്തരവു റദ്ദാക്കി
Tuesday, October 21, 2014 12:11 AM IST
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നയിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്െടന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ നിര്‍ദേശിച്ച നടപടികള്‍ ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ നിലപാട് നീതിനിഷേധമാണെന്നാരോപിച്ച് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ടാണു ചാരക്കേസിന്റെ ഇരുപതാം വാര്‍ഷിക വേളയില്‍ ജസ്റീസ് എ.വി. രാമകൃഷ്ണപിള്ളയുടെ ഉത്തരവ്. മുന്‍ എഡിജിപി സിബി മാത്യൂസ്, സംഘാംഗങ്ങളായിരുന്ന കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവരായിരുന്നു അന്വേഷണസംഘത്തിനു നേതൃത്വം നല്‍കിയിരുന്നത്.

രാജ്യത്തെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്ന ഹര്‍ജിക്കാരനെ പ്രാഥമിക തെളിവുകള്‍ പോലും ലഭിക്കുന്നതിന് മുമ്പു അറസ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയെന്നു കോടതി ചൂണ്ടിക്കാട്ടി. അറസ്റിനു മുമ്പ് ഓഫീസ് പരിശോധിക്കാനോ തെളിവു ശേഖരിക്കാനോ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല. അര്‍ധരാത്രി ഭവനഭേദനം നടത്തി മുതിര്‍ന്നശാസ്ത്രജ്ഞ നെ അറസ്റ് ചെയ്ത നടപടി ശരിയാണെന്ന് അംഗീകരിച്ചാല്‍ ജനാധിപത്യം ഇല്ലാതായി എന്നു കരുതേണ്ടിവ രും. പൌരന്റെ ജീവനും സ്വത്തിനും ഭരണവര്‍ഗം നിയന്ത്രണം കൊണ്ടുവരുന്നതു ജനാധിപത്യസമൂഹത്തിനു ന ല്ലതല്ല.

ഇത്തരം കേസില്‍ അന്വേഷണത്തിനും മറ്റു നടപടികള്‍ക്കുമായുള്ള സര്‍ക്കാരിന്റെ അധികാരം ചോദ്യംചെയ്യപ്പെടാനാവില്ലെന്ന വാദം ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്കിടയാക്കും. പോലീസിന്റെ പ്രഫഷണല്‍ സമീപനത്തില്‍ വന്ന പോരായ്മയായി കരുതി കേസിലെ നടപടി അവസാനിപ്പിക്കാനാവില്ല.

പ്രത്യേക അന്വേഷണ സംഘം 20 ദിവസം മാത്രമാണ് അന്വേഷണം നടത്തിയത്. ഇതിനിടെ, ആവശ്യത്തിലേറെ വീഴ്ചപറ്റി. സംഘത്തിന്റെ അന്വേഷണത്തില്‍ വീഴ്ച വന്നതായി സിബിഐ ചൂണ്ടിക്കാട്ടി. ഇവ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.

ബഹിരാകാശ ഗവേഷണരംഗ ത്തു രാജ്യത്തിന്റെ കുതിപ്പു തട യാന്‍ അനാവശ്യമായി കെട്ടിച്ചമച്ച കേസാണെന്നാണു ഹര്‍ജിയിലെ വാദം. ഇതില്‍ കോടതി അഭിപ്രായം പറയുന്നില്ല. എന്നാല്‍, ശാസ്ത്രജ്ഞര്‍ക്കെതിരായ നിയമനടപടികളിലൂടെ ഐഎസ്ആര്‍ഒയുടെ നേട്ടത്തിനു കാലതാമസം വന്നു എന്നു വിലയിരുത്താം. രാജ്യത്തിന്റെ അഭിമാനമായി മാറിയ മംഗള്‍യാന്‍ പദ്ധതിയില്‍ ഹര്‍ജിക്കാരന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ പങ്കു വഹിച്ചിരുന്നുവെന്നു വ്യക്തമാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികളില്‍ വീഴ്ചയുണ്ടായി എന്നു ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരേ നിയമനടപടി എടുക്കണമെന്ന സിബിഐ നിര്‍ദേശം സര്‍ക്കാര്‍ ഗൌരവ മായി എടുക്കാത്തതു ശരിയല്ല. നിയമവാഴ്ച ഉറപ്പാക്കേണ്ട സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ നടപടി പുനഃപരിശോധിക്കണം. നീതി നടത്തിപ്പിനെ അപമാനിക്കുന്ന തരത്തിലാവരുതു സര്‍ക്കാരിന്റെ നടപടി.


അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അസ്വസ്ഥത ഉളവാക്കുന്നതാണ്. സുപ്രീംകോടതി വരെ സിബിഐയുടെ അന്വേഷണം ശരിവച്ച സാഹചര്യത്തില്‍ സിബിഐയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അഗവണിച്ചതു ശരിയായില്ല. സംസ്ഥാനത്തെ ഡിജിപി പേരിനൊരു അന്വേഷണം മാത്രമാണു നടത്തിയത്. ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നല്ല, ഉചിതമായ തലത്തില്‍ വിഷയം പരിഗണിച്ചു തീര്‍പ്പാക്കാന്‍ നടപടി വേണമായിരുന്നുവെന്ന് ഉത്തരവില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കേണ്ടതില്ലെന്നു വ്യക്തമാക്കി 2011 ജൂണ്‍ 29നു സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് ചോദ്യം ചെയ്താണു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. 1994 ഒക്ടോബറില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് രജിസ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്നു നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ് ചെയ്യുകയായിരുന്നു. അന്നു ഡിഐജിയായിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി.

പിന്നീടു കേസ് ഏറ്റെടുത്ത സിബിഐ അന്വേഷണം നടത്തി ശാസ്ത്രജ്ഞര്‍ കുറ്റക്കാരല്ലെന്നു കണ്െടത്തി. പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ട് നല്‍കി. സിബിഐ റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കണമെന്നു പറഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നടപടിക്കു വിസമ്മതിച്ചു. മാത്രമല്ല, അന്വേഷണത്തില്‍ വീഴ്ചയുണ്ടായി എന്നല്ലാതെ എന്തു വീഴ്ചയുണ്ടായി എന്നു സിബിഐ വ്യക്തമാക്കുന്നില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.