വ്യാജ ആധാരം: ഹാരിസണ്‍സ് ഉദ്യോഗസ്ഥരുടെ ഹര്‍ജി തള്ളി
വ്യാജ ആധാരം: ഹാരിസണ്‍സ് ഉദ്യോഗസ്ഥരുടെ ഹര്‍ജി തള്ളി
Tuesday, October 21, 2014 12:22 AM IST
കൊച്ചി: വ്യാജ ആധാരം ഉപയോഗിച്ച് ഹാരിസണ്‍സ് മലയാളം പ്ളാന്റേഷന്‍സ് 6,700 ഏക്കര്‍ ഭൂമി വില്‍പന നടത്തിയെന്ന വിജിലന്‍സിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കമ്പനിയിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ ഗൌരവം വിലയിരുത്താനാവില്ലെന്നു നിരീക്ഷിച്ചാണു ജസ്റീസ് കെ. രാമകൃഷ്ണന്‍ ഹര്‍ജി തള്ളിയത്.

കമ്പനി പ്രസിഡന്റ് സി. വിനയരാഘവന്‍, വൈസ് പ്രസിഡന്റ് ഇ. വേണുഗോപാല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍. ധര്‍മരാജ്, കമ്പനി സെക്രട്ടറി രവി ആനന്ദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ തീരുമാനം. 1983, 2004, 2005 എന്നീ വര്‍ഷങ്ങളില്‍ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വ്യാജരേഖ കാണിച്ചു റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വില്‍പന നടത്തിയെന്നാണ് ആരോപണം. അമ്പനാട് എസ്റേറ്റ്, ബോയ്സ് എസ്റേറ്റ്, ചെറുവള്ളി എസ്റേറ്റ്, തെന്മല ഡിവിഷനില്‍ പെട്ട നാഗമല എസ്റേറ്റ് എന്നിവയുള്‍പ്പെടുന്ന 6,700 ഏക്കര്‍ ഭൂമി വിറ്റുവെന്നാണ് ആരോപണം.

വസ്തുവകകള്‍ സംബന്ധിച്ചു സിവില്‍ പരിഹാരം ലഭ്യമാണെങ്കിലും അതിന്റെ പേരിലുള്ള ക്രിമിനല്‍ കേസന്വേഷണവും തുടര്‍നടപടിക്രമങ്ങളും റദ്ദാക്കണമെന്നില്ലെന്നു കോടതി വ്യക്തമാക്കി. പ്രതികളുടെ മേല്‍ ചുമത്തിയിട്ടുള്ള ചില വകുപ്പുകള്‍ അവര്‍ക്കു ബാധകമല്ലെന്ന കാരണത്താല്‍ നടപടികള്‍ റദ്ദാക്കാനാവില്ല. സര്‍ക്കാര്‍ രേഖകളില്‍ കൃത്രിമം കാട്ടി ഭൂമി വില്‍ക്കുകയും അതില്‍നിന്ന് അനര്‍ഹമായ നേട്ടമുണ്ടാക്കുകയും ചെയ്യുന്നവരെ കോടതി മുന്‍പാകെ എത്തിക്കണം. വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ തന്നെ ആരോപണങ്ങളില്‍ കഴമ്പുണ്െടന്നു കണ്െടത്തിയിരുന്നു. ഇടപാടില്‍ കൃത്രിമമുണ്േടായെന്നും ഓരോ വ്യക്തിക്കും പങ്കാളിത്തമുണ്േടായെന്നും പരിശോധിക്കാന്‍ ഈ കോടതിക്കാവില്ല. രേഖകളില്‍ കൃത്രിമം കാട്ടി സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തിട്ടുണ്െടങ്കില്‍ അതു ഗൌരവപൂര്‍വം കൈകാര്യം ചെയ്യണം. കേസിന്റെ വിശദാംശങ്ങള്‍ ഈ അവസരത്തില്‍ വിലയിരുത്തേണ്ടതു വിചാരണക്കോടതിയാണ്. എഫ്ഐആര്‍ റദ്ദാക്കുന്നത് ഉചിതമായ നടപടിയല്ല. ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. 2013ലാണ് കേസ് സംബന്ധിച്ചു വിജിലന്‍സ് എഫ്ഐആര്‍ രജിസ്റര്‍ ചെയ്തത്. മൂലാധാരം സംബന്ധിച്ച രേഖകള്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്നു ലഭ്യമാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സഹായിച്ചില്ലെന്നും അവരുടെ ഒത്താശയോടെയാണു ഹാരിസണ്‍സ് കൈവശമുള്ള സര്‍ക്കാര്‍ ഭൂമി വിറ്റതെന്നുമാണു വിജിലന്‍സ് റിപ്പോര്‍ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.