ഗവര്‍ണര്‍ ശബരിമല ദര്‍ശനം നടത്തി
ഗവര്‍ണര്‍ ശബരിമല ദര്‍ശനം നടത്തി
Monday, October 20, 2014 12:02 AM IST
ശബരിമല: കേരള ഗവര്‍ണര്‍ ജസ്റീസ് പി.സദാശിവം ശബരിമല അയ്യപ്പക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞു പമ്പയിലെത്തിയ അദ്ദേഹത്തോടൊപ്പം ഭാര്യ സരസ്വതി, മകന്‍ ശ്രീനിവാസ് എന്നിവരുമുണ്ടായിരുന്നു.

പമ്പ ദേവസ്വം ഗസ്റ് ഹൌസില്‍ വിശ്രമിച്ചശേഷം സ്വാമി അയ്യപ്പന്‍ റോഡ് വഴി നടന്നാണു സന്നിധാനത്തെത്തിയത്. വൈകുന്നേരം ആറോടെ സന്നിധാനത്തെത്തിയ അദ്ദേഹത്തെ ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍, പിആര്‍ഒ മുരളി കോട്ടയ്ക്കകം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.


ഗസ്റ് ഹൌസില്‍ വിശ്രമിച്ചശേഷം ക്ഷേത്രത്തിലെത്തി ദീപാരാധന തൊഴുതു. പിന്നീടു ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരെയും മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയെയും സന്ദര്‍ശിച്ചു. മാളികപ്പുറത്തു ദര്‍ശനം നടത്തിയശേഷം മേല്‍ശാന്തി പി.എം. മനോജ് നമ്പൂതിരിയെയും കണ്ടു. തിരികെ ക്ഷേത്രത്തിലെത്തിയ ഗവര്‍ണറും കുടുംബവും പടിപൂജയും കഴിഞ്ഞാണു ഗസ്റ്ഹൌസിലേക്കു മടങ്ങിയത്. ഇന്നു പുലര്‍ച്ചെ നിര്‍മാല്യദര്‍ശനവും തൊഴുതു മാത്രമേ ഗവര്‍ണറും സംഘവും മടങ്ങുകയുള്ളൂ. ഇതാദ്യമായാണു ജസ്റീസ് സദാശിവം ശബരിമല ദര്‍ശനത്തിനെത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.