മോഷ്ടിച്ച ബൈക്കില്‍ പിസ്റളും തിരകളുമായി വിമുക്തഭടന്‍ പിടിയില്‍
മോഷ്ടിച്ച ബൈക്കില്‍ പിസ്റളും തിരകളുമായി വിമുക്തഭടന്‍ പിടിയില്‍
Monday, October 20, 2014 12:01 AM IST
ആലപ്പുഴ: മോഷ്ടിച്ച ബൈക്കില്‍ പിസ്റളും നാലു വെടിയുണ്ടകളുമായി അന്തര്‍സംസ്ഥന മോഷ്ടാവും വിമുക്തഭടനുമായ യുവാവ് പിടിയില്‍. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ കൊതറോത്ത് വീട്ടില്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ സുജേഷി(34)നെയാണ് വാഹനപരിശോധനയ്ക്കിടെ സൌത്ത് പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെ 11ഓടെ കടപ്പുറം ആശുപത്രിക്കു സമീപമുള്ള റെയില്‍വേ ക്രോസിനു സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.

കഴിഞ്ഞ 14 വര്‍ഷത്തോളം ജെയ്പൂരില്‍ മിലിട്ടറിയില്‍ ജോലിചെയ്തിട്ടുള്ള ഇയാള്‍ മോഷണവും തൊഴിലാക്കിയെന്നു പോലീസ് പറഞ്ഞു. ചങ്ങനാശേരി പെരുന്നയില്‍നിന്ന് ഒരു മാരുതി-800 കാര്‍, കോട്ടയത്തുനിന്നു രണ്ടു ബുള്ളറ്റ്, ചിങ്ങവനത്തുനിന്ന് ഒരു പള്‍സര്‍ ബൈക്ക് എന്നിവ മോഷ്ടിച്ചെന്നാണു പോലീസ് വെളിപ്പെടുത്തല്‍.


രണ്ടുമാസം മുമ്പ് പോലീസുകാരനാണെന്നു പറഞ്ഞു വിരട്ടി ആലപ്പുഴ സ്വദേശിയില്‍നിന്നു 8,000 രൂപയും മൊബൈല്‍ ഫോണും വാങ്ങിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്നും നിരവധി വാഹനങ്ങള്‍ ഇയാള്‍ മോഷ്ടിച്ചിട്ടുള്ളതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കണ്െടടുത്ത പിസ്റളും വെടിയുണ്ടകളും വിശദ പരിശോധനയ്ക്കു നല്കുമെന്നും പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.