ആദിവാസി യുവതിയുടെ കൊലപാതകം: ഭര്‍ത്താവിനെ അറസ്റുചെയ്തു
Monday, October 20, 2014 12:09 AM IST
അഗളി: ആദിവാസി യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് തമിഴ്നാട് സ്വദേശി പഴനി സ്വാമിയുടെ മകന്‍ സോളന്‍ എന്ന നാഗരാജി(36) നെ അഗളി പോലീസ് അറസ്റുചെയ്തു. ഇക്കഴിഞ്ഞ പത്തിനാണു കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രിയോടെ മദ്യപിച്ചെത്തിയ നാഗരാജ് ഭാര്യ വട്ടലക്കി ലക്ഷംവീട് കോളനിയിലെ ശാന്തി(30)യെ മര്‍ദിച്ചശേഷം മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. 90 ശതമാനവും പൊള്ളലേറ്റ ശാന്തി 16നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.