ഫാ. മുട്ടുമന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Thursday, October 2, 2014 12:42 AM IST
കാലടി: പിഡിഡിപി സെന്‍ട്രല്‍ സൊസൈറ്റി സ്ഥാപക ചെയര്‍മാനും മധ്യകേരളത്തില്‍ ധവള വിപ്ളവത്തിന്റെ പതാകവാഹകനുമായിരുന്ന ഫാ. ജോസഫ് മുട്ടുമനയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാന ക്ഷീരകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ആദ്യ മൂന്നു സ്ഥാനത്തിനു യഥാക്രമം 30,000, 20,000, 15,000 രൂപ വീതം കാഷ് അവാര്‍ഡും ഫലകവും സമ്മാനമായി നല്കും.

2015 ജനുവരി മൂന്നിനു ഫാ. മുട്ടുമനയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണച്ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അപേക്ഷ ഫോം പിഡിഡിപി സെന്‍ട്രല്‍ സൊസൈറ്റിയുടെ ഓഫീസില്‍ നിന്നു നേരിട്ടു ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബര്‍ പത്തിനകം പിഡിഡിപി സെന്‍ട്രല്‍ സൊസൈറ്റി ഓഫീസില്‍ നല്കണം.


വൈസ് ചെയര്‍മാന്‍ ഫാ. റോക്കി കൊല്ലംകുടി, മാര്‍ക്കറ്റിംഗ് മാനേജര്‍ പോള്‍ തോമസ്, ട്രഷറര്‍ ബാബു വെളിയത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഫോണ്‍: 0484-2464602, 2464603, 2462591.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.