കേരളഗാന്ധി പുരസ്കാരം സുഗതകുമാരിക്ക്
കേരളഗാന്ധി പുരസ്കാരം സുഗതകുമാരിക്ക്
Thursday, October 2, 2014 12:41 AM IST
കോഴിക്കോട്: കേരളഗാന്ധി കെ. കേളപ്പന്റെ സ്മരണാര്‍ഥം, കോഴിക്കോട് കെ.കേളപ്പന്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ രണ്ടാമത് കേരളഗാന്ധി പുരസ്കാരത്തിന് സാംസ്കാരിക പ്രവര്‍ത്തകയും കവയിത്രിയുമായ പത്മശ്രീ സുഗതകുമാരി അര്‍ഹയായി. കെ.കേളപ്പന്റെ 44 ാം ചരമദിനമായ ഏഴിന് കോഴിക്കോട്ട് വച്ച് പുരസ്കാരം വിതരണം ചെയ്യുമെന്ന് സമിതി ചെയര്‍മാന്‍ എന്‍.സുബ്രഹ്്മണ്യന്‍, ജനറല്‍ കണ്‍വീനര്‍ സുനില്‍ മടപ്പള്ളി എന്നിവര്‍ അറിയിച്ചു.


11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കേരളഗാന്ധി പുസ്കാരം. പരിസ്ഥിതി സംരക്ഷണം, സാഹോദര്യം, ഗാന്ധിയന്‍ സാഹിത്യം, സാമൂഹികക്ഷേമം തുടങ്ങിയ വിവിധ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനത്തിന് രമേശ് കാവില്‍, ഡോ.ദേവദാസ് ഗാന്ധിഗ്രാമം, സുമ പള്ളിപ്രം എന്നിവരടങ്ങിയ ജൂറിയാണ് സുഗതകുമാരിയെ കേരളഗാന്ധി പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.