ജോയല്‍ ആന്‍ഡ്രൂസിന് ഒന്നാം സ്ഥാനം
ജോയല്‍ ആന്‍ഡ്രൂസിന് ഒന്നാം സ്ഥാനം
Thursday, October 2, 2014 12:41 AM IST
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അഖില കേരള പ്രസംഗ മത്സരത്തില്‍ ജോയല്‍ ആന്‍ഡ്രൂസ് (കൊച്ചി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്) ഒന്നാം സ്ഥാനം നേടി. ഫഹീന്‍ ബിന്‍ മുഹമ്മദ് (എറണാകുളം മഹാരാജാസ് കോളജ്), കാരോണ്‍ ഫ്രാന്‍സിസ് (എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജ്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

സെറിന്‍ സേവ്യര്‍ (ആലപ്പുഴ സെന്റ് ജോസഫ് കോളജ്), അജയ് ടി. പ്രദീപ് (കാലടി ബിഎച്ച്എച്ച്എസ്) എന്നിവര്‍ക്കു പ്രോത്സാഹന സമ്മാനങ്ങള്‍ ലഭിച്ചു.


പാലാരിവട്ടം പിഒസിയില്‍ നടന്ന മത്സരം കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, ആന്റണി ജേക്കബ്, എം.ഡി. റാഫേല്‍, കെ.ജെ. പൌലോസ് എന്നിവര്‍ നേതൃത്വം നല്‍കി. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയവര്‍ക്കു യഥാക്രമം 2,500, 1,500, 1,000 രൂപ സമ്മാനമായി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.