മരിയ ഫിലിപ് ഡിബേറ്റ്: അസംപ്ഷന്‍ കോളജിനു കിരീടം
Thursday, October 2, 2014 12:40 AM IST
കളമശേരി: സേവ്യര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് (എക്സ്ഐഎംഇ) നേതൃത്വത്തില്‍ നടത്തിയ അഖിലകേരള മരിയ ഫിലിപ് മെമ്മോറിയല്‍ ഡിബേറ്റ് മത്സരത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ ബി.മരിയ, ആശ മറിയം മാത്യൂസ് എന്നിവര്‍ ഒന്നാംസ്ഥാനം നേടി. കുസാറ്റ് സ്കൂള്‍ ഓഫ് ലീഗല്‍ സ്റഡീസിലെ ഹാരിസ് മൂസ, അമൃതരാജ് എന്നിവര്‍ രണ്ടാം സ്ഥാനം നേടി. മികച്ച സ്പീക്കറായി കുസാറ്റ് ടീമിലെ അമൃതരാജിനെ തെരഞ്ഞെടുത്തു. മത്സരത്തില്‍ 39 കോളജുകള്‍ പങ്കെടുത്തു.


ചടങ്ങില്‍ എംജി സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്യന്‍ അധ്യക്ഷത വഹിച്ചു. ലീലാ ഫിലിപ് സമ്മാനദാനം നിര്‍വഹിച്ചു. എക്സ്ഐഎംഇ പ്രസിഡന്റ് പ്രഫ.ജെ.ഫിലിപ്, വിധികര്‍ത്താക്കളായ എം.എസ്.എ.കുമാര്‍, മോളി സിറിള്‍, എം.എസ്.ഷീല, സേവ്യര്‍ കൊണ്േടാടി, നിഷ ജോസ് കെ.മാണി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.