കുഫോസില്‍ 13ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ
Thursday, October 2, 2014 12:39 AM IST
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) വിവിധ പഠന വകുപ്പുകളില്‍ അക്കാദമിക് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നതിന് 13നു രാവിലെ 10ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിസാസ്റര്‍ മാനേജ്മെന്റ്, ക്ളൈമറ്റ് സയന്‍സ്, മറൈന്‍ മൈക്രോബയോളജി ആന്‍ഡ് മറൈന്‍ ഡ്രഗ്സ്, ബയോടെക്നോളജി ആന്‍ഡ് ബയോഇന്‍ഫര്‍മാറ്റിക്സ്, ഇന്റഗ്രേറ്റഡ് കോസ്റല്‍ സോണ്‍ മാനേജ്മെന്റ് എന്നീ പഠന വകുപ്പുകളിലാണു നിയമനം.

പ്രതിമാസ വേതനം 50,000 രൂപ. കരിക്കുലം ഡവലപ്മെന്റ്, അധ്യാപനം, ഗവേഷണ പദ്ധതികള്‍ തയാറാക്കല്‍, കോഴ്സ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കല്‍, വിദ്യാര്‍ഥികള്‍ക്കു ഗൈഡന്‍സ് തുടങ്ങിയവയായിരിക്കും അക്കാദമിക് കണ്‍സള്‍ട്ടന്റിന്റെ പ്രധാന ചുമതലകള്‍.


യോഗ്യത, പരിചയം, വയസ് എന്നീ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റിലുണ്ട് (ംംം.സൌളീ. മര.ശി ). യോഗ്യത, പരിചയം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജനലും ബയോഡാറ്റയും സഹിതം എറണാകുളം പനങ്ങാട് കുഫോസ് ആസ്ഥാനത്ത് ഇന്റര്‍വ്യൂവിനു ഹാജ രാകണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.