സൌരോര്‍ജ വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്ക് പ്രോത്സാഹന ആനുകൂല്യം
Thursday, October 2, 2014 12:32 AM IST
തിരുവനന്തപുരം: വൈദ്യുതി ലൈനില്‍ ബന്ധിപ്പിക്കാതെ സൌരോര്‍ജ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് ഒരു രൂപ നിരക്കില്‍ പ്രത്യേകം പ്രോത്സാഹന ആനുകൂല്യം വൈദ്യുതി ലൈസന്‍സികള്‍ നല്കണമെന്നു വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു. അഞ്ചു വര്‍ഷത്തേക്കോ വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ സോളാര്‍ പര്‍ച്ചേസ് ഒബ്ളിഗേഷന്റെ കാലാവധി തീരുന്നതുവരെയോ ആദ്യം ഏതാണോ അതുവരെയായിരിക്കും ആനുകൂല്യം നല്‍കുക.


സൌരോര്‍ജം അളക്കുന്നതിനുളള മീറ്ററുകള്‍ ഉപയോക്താക്കളുടെ ചെലവില്‍, നിലവിലുളള വൈദ്യുതി മീറ്ററുകളുടെ സമീപം തന്നെ സ്ഥാപിക്കണം. അര്‍ഹമായ തുക പ്രതിമാസബില്ലില്‍നിന്നു ലൈസന്‍സികള്‍ കുറവു ചെയ്യണം. പൊതുജനങ്ങളില്‍നിന്നു ലഭിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചശേഷമാണു കമ്മീഷന്‍ ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.