സിപിഐ സംസ്ഥാന സമ്മേളനം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് രണ്ടു വരെ കോട്ടയത്ത്
സിപിഐ സംസ്ഥാന സമ്മേളനം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് രണ്ടു വരെ കോട്ടയത്ത്
Thursday, October 2, 2014 12:32 AM IST
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം കോട്ടയത്തു നടത്താനുള്ള സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനത്തിനു സംസ്ഥാന കൌണ്‍സില്‍ അംഗീകാരം നല്‍കി. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് രണ്ടുവരെയാണു സമ്മേളനം. സി. ദിവാകരനെ ദേശീയ എക്സിക്യൂട്ടീവില്‍ നിന്നു ദേശീയ കൌണ്‍സിലിലേക്കു തരംതാഴ്ത്തിയ പാര്‍ട്ടി നടപടി കൌണ്‍സിലില്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്തു. ദിവാകരന്‍ സംസ്ഥാന കൌണ്‍സിലില്‍ പങ്കെടുത്തില്ല.

പാര്‍ട്ടി സമ്മേളനങ്ങളെ സംബന്ധിച്ചു സംസ്ഥാന കൌണ്‍സില്‍ ചര്‍ച്ച ചെയ്തു. ഈ മാസം പകുതിയോടെ ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിക്കും. നവംബറില്‍ മണ്ഡലം സമ്മേളനവും ജനുവരി, ഫെബ്രുവരിയില്‍ ജില്ലാ സമ്മേളനവും ചേരും. ജനുവരി 18, 19, 20 തീയതികളില്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനം ചേരും. ജനുവരി 16, 17, 18 തീയതികളില്‍ കണ്ണൂര്‍, 23, 24, 25 തീയതികളില്‍ കോഴിക്കോട്, 25, 26, 27 തീയതികളില്‍ വയനാട്, ഫെബ്രുവരി 1, 2, 3 തീയതികളില്‍ മലപ്പുറം, ജനുവരി 30, 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ പാലക്കാട്, ഫെബ്രുവരി 15, 16, 17 തീയതികളില്‍ തൃശൂര്‍, 13, 14, 15 തീയതികളില്‍ എറണാകുളം, 20, 21, 22 തീയതികളില്‍ ആലപ്പുഴ, ജനുവരി 17, 18, 19 തീയതികളില്‍ കോട്ടയം, ഫെബ്രുവരി 11, 12, 13 തീയതികളില്‍ ഇടുക്കി, 6, 7, 8 തീയതികളില്‍ പത്തനംതിട്ട, 13, 14, 15 തീയതികളില്‍ കൊല്ലം, 22, 23, 24 തീയതികളില്‍ തിരുവനന്തപുരം എന്നിങ്ങനെയാണു ജില്ലാ സമ്മേളനങ്ങള്‍ ചേരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.