പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ഏഴു വര്‍ഷം തടവ്
Thursday, October 2, 2014 12:31 AM IST
കൊച്ചി: വിവാഹം കഴിക്കാമെന്നു പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കൂത്താട്ടുകുളം കുളമാക്കില്‍ വീട്ടില്‍ അജിതിന് (ജിതിന്‍) എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി. പ്രകാശ് ഏഴു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു.

കൂത്താട്ടുകുളം സ്വദേശിനിയായ പെണ്‍കുട്ടിയെ 2009 ജൂലൈ എട്ടിനു പ്രതി വീട്ടിലേക്കു കൂട്ടികൊണ്ടുപോയി. 18 വയസാവുമ്പോള്‍ വിവാഹം ചെയ്തുകൊള്ളാമെന്ന് വിശ്വസിപ്പിച്ചാണു നിരന്തരം പീഡിപ്പിച്ചത്. ഇതിനിടെ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചു; തൊട്ടുപിന്നാലെ പ്രതി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പിഴ സംഖ്യ പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നല്‍കാനാണു കോടതിയുടെ നിര്‍ദേശം. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ബി. സന്ധ്യാ റാണി ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.