വൈദ്യുതി മീറ്ററിന്റെ വാടക കുറച്ച് ഉത്തരവായി
വൈദ്യുതി മീറ്ററിന്റെ വാടക കുറച്ച് ഉത്തരവായി
Thursday, October 2, 2014 12:29 AM IST
തിരുവനന്തപുരം: വൈദ്യുതി ഉപയോക്താക്കളില്‍നിന്ന് ഈടാക്കിവരുന്ന മീറ്റര്‍ വാടക നിരക്ക് കുറച്ചു നിശ്ചയിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവായി. സിംഗിള്‍ ഫേസ് മീറ്ററുകള്‍ക്ക് (എല്‍സിഡി - ടിഒഡി സംവിധാനത്തോടുകൂടിയത്) പത്തു രൂപയില്‍നിന്ന് ആറു രൂപയായും ത്രീഫേസ് മീറ്ററുകള്‍ക്ക് (എല്‍സിഡി-ടിഒഡി സംവിധാനത്തോടുകൂടിയത്) 20 രൂപയില്‍ നിന്ന് 15 രൂപയായും സിടി സംവിധാനത്തോടു കൂടിയ ത്രീഫേസ് ടിഒഡി മീറ്ററുകള്‍ക്ക് 75 രൂപയില്‍നിന്ന് 30 രൂപയായും കുറച്ചാണു കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ഇന്നലെ നിലവില്‍ വന്നു.

2014-15 ലേക്ക് സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പ്രസരണ/വിതരണ ശൃംഖല ഉപയോഗിക്കുന്നതിനുളള ട്രാന്‍സ്മിഷന്‍ ചാര്‍ജ് യൂണിറ്റൊന്നിന് 26 പൈസയായും വീലിംഗ് ചാര്‍ജ് 32 പൈസയായും നിജപ്പെടുത്തി. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന ഉപയോക്താക്കളുടെ 2014-15 വര്‍ഷത്തെ ക്രോസ് സബ്സിഡി ചാര്‍ജ് കമ്മീഷന്‍ പുനര്‍നിര്‍ണയിച്ചു. ഇതുപ്രകാരം പുറമേനിന്നു വൈദ്യുതി വാങ്ങുന്നതിനു ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍, വ്യാവസായിക ഉപയോക്താക്കള്‍ ക്രോസ് സബ്സിഡി സര്‍ചാര്‍ജ് നല്‍കേണ്ട. എന്നാല്‍, എച്ച്ടി വാണിജ്യ ഉപയോക്താക്കള്‍ പുറമേനിന്നു വൈദ്യുതി വാങ്ങുമ്പോള്‍, യൂണിറ്റൊന്നിനു യഥാക്രമം 2.30 രൂപയും എക്സ്ട്രാ ഹൈടെന്‍ഷന്‍ വ്യാവസായിക ഉപയോക്താക്കള്‍ 2.10രൂപയും ക്രോസ് സബ്സിഡി ചാര്‍ജ് നല്‍കണം. റെയില്‍വേ, കൃഷി എന്നീ വിഭാഗങ്ങളെയും ക്രോസ് സബ്സിഡി സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.