ശബരിമലയില്‍ 35 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉന്നതാധികാര സമിതി തീരുമാനം
Thursday, October 2, 2014 12:27 AM IST
കൊച്ചി: ശബരിമലയില്‍ ഈ വര്‍ഷം 35 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. തീര്‍ഥാടകരുടെ സുരക്ഷ, സൌകര്യം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട മാസ്റര്‍ പ്ളാനിലെ പദ്ധതികള്‍ ഏറ്റെടുക്കാനാണ് സമിതി ചെയര്‍മാന്‍ കെ. ജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. ഏറ്റെടുത്ത പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. മാസ്റര്‍ പ്ളാനിലെ 12 പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്.

തീര്‍ഥാടകര്‍ക്കായി മരക്കൂട്ടം മുതല്‍ ശരംകുത്തി വരെയുള്ള വഴിയില്‍ ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത ക്യൂ കോംപ്ളക്സുകള്‍ നിര്‍മിക്കും. 13 ക്യൂ കോംപ്ളക്സുകളാണു വിഭാവനം ചെയ്യുന്നത്. പതിനെട്ടാംപടി കയറാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്ന ഭക്തര്‍ക്ക് വിശ്രമത്തിനും പ്രാഥമിക സൌകര്യങ്ങള്‍ക്കുമുള്ള സൌകര്യവും ക്യൂ കോംപ്ളക്സിലുണ്ടാകും. ഇക്കൊല്ലം സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് രണ്ടു ക്യൂ കോംപ്ളക്സുകളുടെ പണി പൂര്‍ത്തിയാക്കും. 1.86 കോടി രൂപ വീതം ചെലവു വരുന്ന മൂന്നു ക്യൂ കോംപ്ളക്സുകള്‍ ഈ സീസണില്‍ നിര്‍മിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിന്റെ നിര്‍മാണത്തിനായി മരങ്ങള്‍ മുറിച്ചുനീക്കേണ്ടിവരും. ഇതിനായി വനം വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്െടന്നാണു സൂചന.


ശബരിമല, പമ്പ എന്നിവിടങ്ങളിലെ കക്കൂസ്മാലിന്യം സംസ്കരിക്കാന്‍ 23 കോടി രൂപ ചെലവില്‍ സ്യൂവിജ് ട്രീറ്റ്മെന്റ് പ്ളാന്റ് നിര്‍മിക്കും. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ സീസണു മുമ്പ് പൂര്‍ത്തിയാക്കും. നിലയ്ക്കലിലെ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ശബരിമല പ്രദേശത്ത് ഏരിയല്‍ ബഞ്ചിംഗ് കേബിള്‍(എബിസി) ഉപയോഗിച്ച് വൈദ്യുതി വിതരണം നടത്താനും ധാരണയായി. തീര്‍ഥാടകരുടെ സുരക്ഷയ്ക്ക് ഇത് കൂടുതല്‍ ഉപകരിക്കും. കേബിള്‍ വലിക്കുന്നതിന് ഒരു കോടി രൂപയാണ് എസ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്.

പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ കൂടുതല്‍ സൌകര്യപ്രദമാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് എഡിജിപി കെ. പത്മകുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.