മെഡിക്കല്‍ പ്രവേശനം അവസാനിച്ചു
Wednesday, October 1, 2014 12:49 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശന നടപടികള്‍ അവസാനിച്ചു. പ്രവേശനത്തിനായി അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ഫീസ് അടച്ച് അതാതുകോളജുകളില്‍ പ്രവേശനം നേടാന്‍ അനുവദിച്ചിരുന്ന സമയം ഇന്നലെ വൈകുന്നേരം അഞ്ചുവരെയായിരുന്നു.

ഈ നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കി. പ്രവേശനം നേടാതെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളെക്കുറിച്ചുള്ള നോണ്‍ ജോയിനിംഗ് റിപ്പോര്‍ട്ട് എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് അതാത് കോളജ് അധികൃതര്‍ നല്കും. ഇവയുടെ അന്തിമ ലിസ്റ് കിട്ടിയാല്‍ മാത്രമേ സംസ്ഥാനത്ത് എത്ര എംബിബിഎസ്, ബിഡിഎസ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നു വ്യക്തമാകുകയുള്ളു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.