ഹര്‍ജികള്‍ വേഗത്തില്‍ തീര്‍പ്പാക്കണം: ജസ്റീസ് ഹാരുണ്‍ അല്‍ റഷീദ്
ഹര്‍ജികള്‍ വേഗത്തില്‍ തീര്‍പ്പാക്കണം: ജസ്റീസ് ഹാരുണ്‍ അല്‍ റഷീദ്
Wednesday, October 1, 2014 12:47 AM IST
കൊച്ചി: സംസ്ഥാനത്തെ കോടതികളില്‍ കേസുകള്‍ പരിഗണിക്കുന്നതു വേഗത്തിലാക്കണമെന്നും ഹൈക്കോടതിയിലെ ഹര്‍ജികള്‍ പെട്ടെന്നു പരിഗണിക്കാന്‍ നടപടി വേണമെന്നും വിരമിക്കുന്ന ജഡ്ജി ജസ്റീസ് ഹാരുണ്‍ അല്‍ റഷീദ്. യാത്രയയപ്പിനോടനുബന്ധിച്ചു നടന്ന ഫുള്‍കോര്‍ട്ട് റഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയിലേക്കു കൂടുതല്‍ വനിതാ ജഡ്ജിമാരെ നിയമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍ ഉള്‍പ്പെടെയുള്ള ഹൈക്കോടതി ജഡ്ജിമാരും അഡ്വക്കറ്റ് ജനറലും ഹൈക്കോടതി അഭിഭാഷകരും ജീവനക്കാരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.