കേരളത്തിന്റെ സ്റാര്‍ട്ടപ് വില്ലേജ് ആന്ധ്രപ്രദേശിലും ഹിറ്റ്
Wednesday, October 1, 2014 12:44 AM IST
കൊച്ചി: കേരളത്തില്‍ സംരംഭകത്വ രംഗത്ത് വിപ്ളവത്തിനു തുടക്കമിട്ട സ്റാര്‍ട്ടപ്പ് വില്ലേജ് സംസ്ഥാന അതിര്‍ത്തിക്കപ്പുറത്തും ചുവടുറപ്പിക്കുന്നു. കേരളത്തെ മാതൃകയാക്കി സ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനൊരുങ്ങുന്ന ആന്ധ്രപ്രദേശ് ഇതിനായി സഹായം തേടുന്നതും സ്റാര്‍ട്ടപ്പ് വില്ലേജില്‍നിന്നാണ്. രാജ്യത്താകമാനം സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സ്റാര്‍ട്ടപ്പ് വില്ലേജിന്റെ സഞ്ചാരത്തിന് ഇതിലൂടെ തുടക്കമായി.

അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ആന്ധ്രയില്‍ ആയിരം സ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനായി സ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാറും ആന്ധ്രപ്രദേശ് വിവരസാങ്കേതിക ആശയവിനിമയ വകുപ്പ് സെക്രട്ടറി സഞ്ജയ് ജാജുവും തിങ്കളാഴ്ച വിശാഖപട്ടണത്തു ധാരണാപത്രം ഒപ്പുവച്ചു.


ലോകനിലവാരമുള്ള ഇന്‍കുബേഷന്‍ സൌകര്യവും സജീവമായ സംരംഭകത്വ അന്തരീക്ഷവും സൃഷ്ടിക്കുന്നതിലൂടെ സ്റാര്‍ട്ടപ്പ് വില്ലേജ് പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ആന്ധ്ര മാറുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.