സിബിഐ എന്നു കേള്‍ക്കുമ്പോള്‍ പിണറായിക്ക് എന്തിനാണു വെപ്രാളമെന്നു ചെന്നിത്തല
സിബിഐ എന്നു കേള്‍ക്കുമ്പോള്‍ പിണറായിക്ക് എന്തിനാണു വെപ്രാളമെന്നു ചെന്നിത്തല
Wednesday, October 1, 2014 12:42 AM IST
കൊച്ചി: കതിരൂര്‍ മനോജ് വധം സിബിഐ അന്വേഷിക്കുന്നുവെന്നു പറയുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എന്തിനാണു വെപ്രാളമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയമുള്ളുവെന്നും കോണ്‍ഗ്രസ് ജില്ലാ സമ്പൂര്‍ണ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തവെ രമേശ് ചെന്നിത്തല പറഞ്ഞു.

സിബിഐ അന്വേഷണം അല്ലാതെ സര്‍ക്കാര്‍ എന്തു ചെയ്യുമെന്നാണ് അച്യുതാനന്ദന്‍പോലും ചോദിച്ചത്. തീവ്രവാദ കേസിലല്ലാതെ ആദ്യമായി യുഎപിഎ കേരളത്തില്‍ ചുമത്തിയതു കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ്.


ഒരു സമരം പോലും വിജയത്തിലേക്കെത്തിക്കാനുള്ള ജനകീയ പിന്തുണ ഇപ്പോള്‍ സിപിഎമ്മിനില്ല. നികുതിവര്‍ധനയ്ക്കെതിരേ സമരം ചെയ്യുമെന്നു പ്രഖ്യാപിച്ച സിപിഎമ്മിനെ കാണാനേയില്ല. നരേന്ദ്ര മോദിയും അമിത് ഷായും എന്തൊക്കെ ചെയ്താലും ബിജെപിക്കു കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ സാധിക്കില്ല. - ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.