റവ.ഡോ.ഗീവര്‍ഗീസ് ചേടിയത്തിനും റവ.ഡോ.ജേക്കബ് തെക്കേപറമ്പിലിനും മല്പാന്‍ സ്ഥാനം
റവ.ഡോ.ഗീവര്‍ഗീസ് ചേടിയത്തിനും റവ.ഡോ.ജേക്കബ് തെക്കേപറമ്പിലിനും മല്പാന്‍ സ്ഥാനം
Tuesday, September 23, 2014 12:36 AM IST
പത്തനംതിട്ട: മലങ്കര കത്തോ ലിക്കാ സഭ പത്തനംതിട്ട രൂപത ചാന്‍സലര്‍ റവ. ഡോ. ഗീവര്‍ഗീസ് ചേടിയത്തിനും കോട്ടയം സീരി ഡയറക്ടര്‍ റവ. ഡോ.ജേക്കബ് തെക്കേപറമ്പിലിനും മല്പാന്‍ സ്ഥാനം. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ ഇതു സംബന്ധിച്ച തീരുമാനം ബത്തേരിയില്‍ നടന്ന മലങ്കര സഭ പുനരൈക്യവാര്‍ഷിക വേദിയില്‍ പ്രഖ്യാപിച്ചു. വേദശാസ്ത്ര പഠനരംഗത്തും സഭാ പ്രവര്‍ത്തനങ്ങളിലും നല്‍കിയ സംഭാവനകളെ മാനിച്ചാണ് ഇരുവര്‍ക്കും മല്പാന്‍ സ്ഥാനം നല്‍കിയത്.

കോന്നി അതിരുങ്കല്‍ സെന്റ് ജോര്‍ജ് ഇടവകാംഗമായ ഫാ. ഗീവര്‍ഗീസ് ചേടിയത്ത് 1969 ഡിസംബര്‍ 20നു പൌരോഹിത്യം സ്വീകരിച്ചു. പത്തനംതിട്ട രൂപത ചാന്‍സലറും ഓമല്ലൂര്‍ സെന്റ് മേരീസ് ഇടവക വികാരിയുമാണ്. 108 വേദശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവായ ഫാ.ചേടിയത്ത് വടവാതൂര്‍, നാലാഞ്ചിറ, പട്ടം സെമിനാരികളില്‍ അധ്യാപകനും പട്ടം സെമിനാരി റെക്ടറുമായിരുന്നു. സഭയിലെ നിരവധി ബിഷപ്പുമാര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരുമാണ്. പൌരസ്ത്യ പിതാക്കന്‍മാരെ സംബന്ധിച്ച പഠനത്തിനാണ് ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്.


തിരുവല്ല അതിരൂപതയിലെ അഞ്ചേരി സെന്റ് മേരീസ് ഇടവകാംഗമായ റവ.ഡോ. ജേക്കബ് തെക്കേപറമ്പില്‍ 1968 ഒക്ടോബര്‍ 14 നു പൌരോഹിത്യം സ്വീകരിച്ചു. 29 വര്‍ഷമായി സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടില്‍ (സീരി-കോട്ടയം) ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.

സീരിയുടെ സ്ഥാപകനും ഇദ്ദേഹമാണ്. സുറിയാനി പാരമ്പര്യമുള്ള എഴു സഭകളെ കൂട്ടിയോജിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന വ്യക്തിയാണ് ഫാ. ജേക്കബ് തെക്കേപ്പറമ്പില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.