എം ജി വിസിക്കെതിരേ ഗവര്‍ണര്‍ക്ക് ബിജെപി നിവേദനം നല്‍കി
Tuesday, September 23, 2014 12:31 AM IST
തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വകലാശാല വിസി ഡോ. ബാബു സെബാസ്റ്യനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണര്‍ക്കു നിവേദനം നല്‍കി. നിയമനത്തെ സംബന്ധിച്ച് 2010 ല്‍ യുജിസി പുറപ്പെടുവിച്ച നിയമാവലിയിലെ യോഗ്യതകള്‍ എംജി സര്‍വകലാശാല വിസിക്ക് ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നിവേദനം. രാഷ്ട്രീയതാത്പര്യം സംരക്ഷിക്കാന്‍ അന്നത്തെ ഗവര്‍ണര്‍ ധൃതിപിടിച്ച് നിയമനം നടത്തുകയായിരുന്നു. വിസിയുടെ നിയമനം വിദ്യാഭ്യാസ മേഖലയിലെ മുല്യച്യു തിക്ക് കാരണമാകുമെന്നും നിവേദനത്തില്‍ പറയുന്നു.

വിസിയുടെ നിയമനത്തെക്കുറിച്ച് പരിശോധിച്ച് വേണ്ട നടപടിസ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി വി. മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബിജെപി വക്താവ് വി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പത്മകുമാര്‍, തിരുവനന്തപുരം ജില്ലാപ്രസിഡന്റ് എസ്. സുരേഷ് എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.