റബറിനു ന്യായവില ലഭ്യമാക്കാന്‍ കേന്ദ്രം ഇടപെടണം: ധനമന്ത്രി കെ.എം. മാണി
റബറിനു ന്യായവില ലഭ്യമാക്കാന്‍ കേന്ദ്രം ഇടപെടണം: ധനമന്ത്രി കെ.എം. മാണി
Tuesday, September 23, 2014 12:21 AM IST
കോട്ടയം: റബര്‍ വിലയിടവില്‍ കേന്ദ്രഗവണ്‍മെന്റ് ശക്തമായി ഇടപെടണമെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി. കോട്ടയത്തു റബര്‍ ബോര്‍ഡ് ആസ്ഥാനത്തേക്കു നടത്തിയ കര്‍ഷകമാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സബ്സിഡി നല്‍കിയും നഷ്ടം സഹിച്ചും റബര്‍കയറ്റുമതി തട ഞ്ഞു ന്യയമായ വില ലഭ്യമാക്കണമെന്നു മന്ത്രി പറഞ്ഞു.

ഐഎസ്എന്‍ആര്‍ റബര്‍ ഇറക്കുമതി ചെയ്യുന്നതാണ് ഇപ്പോഴുള്ള വിലയിടിവിനു കാരണം. ഇനി ഒരു കഷണം റബര്‍പോലും ഇറക്കുമതി ചെയ്യാന്‍ പാടില്ലെന്നും മാണി പറഞ്ഞു.

റബര്‍ നയരൂപീകരണ സമിതിയില്‍ റബര്‍ വ്യവസായികള്‍ക്കാണു കൂടുതല്‍ പ്രധാന്യം. ഇതുമാറ്റി റബര്‍കര്‍ഷകര്‍ക്കു ഭൂരിപക്ഷം നല്‍കി സമിതി രൂപീകരിക്കണം. കേന്ദ്രഗവണ്‍മെന്റ് കേരളത്തിലെ റബര്‍കര്‍ഷകരുടെ ദുഃഖം മനസിലാക്കുന്നില്ലെന്നും മാണി കുറ്റപ്പെടുത്തി. റബര്‍ സംഭരണത്തിന് എത്ര രൂപവേണമെങ്കിലും സംസ്ഥാന ഗവണ്‍മെന്റ് നല്‍കും. ഇതിനായി തുക മാറ്റി വച്ചിട്ടുണ്െടന്നും മന്ത്രി പറഞ്ഞു.

തുടര്‍ന്നു നടന്ന ധര്‍ണ കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംപിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം, എംഎല്‍എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റിന്‍, ഡോ. എന്‍. ജയരാജ്, തോമസ് ഉണ്ണിയാടന്‍, ടി.യു. കുരുവിള, കര്‍ഷക യൂണിയന്‍ സംസ്ഥാനപ്രസിഡന്റ് മാത്യു സ്റീഫന്‍, ഇ.ജെ. ആഗസ്തി, ഫ്രാന്‍സിസ് ജോര്‍ജ്, പി.ടി. ജോസ്, തോമസ് ചാഴികാടന്‍, ജോസഫ് എം. പുതുശേരി, സണ്ണി തെക്കേടം, എസ്. ഭാസ്കരപിള്ള, വി.ടി. ജോസഫ്, എം.ജെ. ജേക്കബ്, ജോസ് വള്ളമറ്റം, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ജോബ് മൈക്കിള്‍, തോമസ് എം. മാത്തുണ്ണി, പ്രഫ. കെ.ഐ. ആന്റണി, ചാണ്ടി മാസ്റര്‍, ജോസ് കോലടി, തോമസ് കണ്ണന്തറ, ബേബി ഉഴുത്തുവാല്‍, മുഹമ്മദ് ഇക്ബാല്‍, ഷീല സ്റീഫന്‍, വിജി എം. തോമസ്, വിക്ടര്‍ ടി. തോമസ്, എം.പി. പോളി, വി.സി. ഫ്രാന്‍സിസ്, നിര്‍മല ജിമ്മി, ജോണ്‍ പുളിക്കപ്പറമ്പില്‍, കെ.പി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തിരുനക്കര മൈതാനത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനു കര്‍ഷകര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.