നികുതി വര്‍ധിപ്പിച്ചാല്‍ അതു നടപ്പാക്കാനും അറിയാമെന്നു മുഖ്യമന്ത്രി
നികുതി വര്‍ധിപ്പിച്ചാല്‍ അതു നടപ്പാക്കാനും അറിയാമെന്നു മുഖ്യമന്ത്രി
Monday, September 22, 2014 12:10 AM IST
കോട്ടയം: നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കില്‍ അതു നടപ്പാക്കാനും അറിയാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കാറുള്ളത്. സര്‍ക്കാരിന് ഒരു പിടിവാശിയുമില്ല.

കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മാധ്യമങ്ങള്‍ വിചാരിച്ചാലൊന്നും കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാന്‍ സാധിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും, അതു വ്യത്യസ്ത രീതിയില്‍ പറയുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.