ടൈറ്റാനിയം അഴിമതിക്കേസ്: സ്റേ നീട്ടി
Sunday, September 21, 2014 12:07 AM IST
കൊച്ചി: ടൈറ്റാനിയം അഴിമതിക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവിനു ഹൈക്കോടതി നല്‍കിയ സ്റേ ഒരു മാസത്തേക്കു കൂടി നീട്ടി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരടക്കം 11 പേര്‍ക്കെതിരെ കേസടുത്തു തുടരന്വേഷണം നടത്തണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവു ചോദ്യംചെയ്തു വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി. ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതി സ്റേ അനുവദിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.