അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍
അന്തര്‍ സംസ്ഥാന  മോഷ്ടാവ് പിടിയില്‍
Sunday, September 21, 2014 12:44 AM IST
നെടുങ്കണ്ടം: അന്തര്‍ സംസ്ഥാന മോഷ്ടാവിനെ നെടുങ്കണ്ടം പോലീസ് പിടികൂടി. പത്തനംതിട്ട കൂടല്‍ ഗാന്ധി ജംഗ്ഷനില്‍ ഇടശേരിയത്ത് വീട്ടില്‍ ബിഞ്ചു തോമസ് (32) ആണു പിടിയിലായത്. 2012 ല്‍ നെടുങ്കണ്ടം മഞ്ഞപ്പെട്ടി മേഘാ പ്ളാന്റേഷനില്‍ ജോലിചെയ്യവേ എസ്റേറ്റിലെ ജീപ്പും ഒരു ലക്ഷം രൂപയും 100 ലിറ്റര്‍ ഡീസലും മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ബിഞ്ചുവിനെ പെരുന്തല്‍മണ്ണയില്‍നിന്നും അന്വേഷണത്തിനായി നിയോഗിക്കപ്പെട്ട പ്രത്യേക സംഘം അറസ്റു ചെയ്തത്. മോഷ്ടിച്ച ജീപ്പുമായി ഇയാള്‍ രാജസ്ഥാനിലുള്ള ബന്ധുക്കളുടെ അടുത്തേക്കാണു പോയതെങ്കിലും പിന്നീട് മൈസൂരില്‍നിന്നു ജീപ്പ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്െടത്തിയിരുന്നു. 2002-ല്‍ അടിപിടി കേസില്‍ ജാമ്യമെടുത്തു മുങ്ങിനടക്കുന്നതിനിടയില്‍ ചങ്ങനാശേരി മേഖലയിലെ നിരവധി കടകള്‍ കുത്തിത്തുറന്നു പണവും മറ്റും മോഷ്ടിച്ചിരുന്നു.


മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നത് ഇയാളുടെ ശീലമായിരുന്നു. ചേര്‍ത്തലയിലെ വീട്ടില്‍നിന്നും മോഷ്ടിച്ച ഫോണ്‍ ഇയാള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നാണു പ്രതിയെ കുറിച്ചുള്ള വിവരം പോലീസിനു ലഭിക്കുന്നത്. ഫോണ്‍ നമ്പര്‍ ട്രെയ്സ് ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. നെടുങ്കണ്ടം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജി, മനോജ്, സിബി, മഹേഷ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ് ചെയ്തു നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.