കൊച്ചി വിമാനത്താവളം: വിവരങ്ങള്‍ ഇനി മൊബൈല്‍ ഫോണില്‍
Sunday, September 21, 2014 12:43 AM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ എല്ലാ വിവരങ്ങളും തത്സമയം മൊബൈല്‍ ഫോണില്‍ ലഭ്യമാക്കും. രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസിന്റെ പുതിയ അറിയിപ്പുകള്‍, വിമാന ഷെഡ്യൂള്‍, എല്ലാ എയര്‍ലൈനുകളെയും സംബന്ധിച്ച വിവരങ്ങള്‍, വിമാനത്താവളത്തില്‍നിന്നു വിവിധ സ്ഥലങ്ങളിലേക്കു പോകാനുള്ള ടാക്സി, ബസ്, ട്രെയിന്‍ സര്‍വീസ്, ഡ്യൂട്ടിഫ്രീ ഷോപ്, ഹോട്ടലുകള്‍, കാലാവസ്ഥ, കൊച്ചി നഗരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവയെല്ലാം എല്ലാ സ്മാര്‍ട്ട്ഫോണുകളിലും ഡൌണ്‍ലോഡ് ചെയ്യാനാകും.

ടെര്‍മിനലിന്റെ രൂപരേഖ ഉള്‍പ്പെടെ എല്ലാ വിശദാംശങ്ങളും പുതിയ സംവിധാനത്തില്‍ യാത്രക്കാര്‍ക്കു ലഭിക്കും. വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കു പരസഹായമില്ലാതെ മൊബൈല്‍ വഴി എല്ലാ വിവരങ്ങളും അറിയാനും വിമാനയാത്രയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ എളുപ്പത്തില്‍ നിറവേറ്റാനും കഴിയും. കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇതു സഹായകമാകും.


പുതിയ സംവിധാനം സംബന്ധിച്ചു സിയാല്‍ ഫേസ്ബുക്ക് പേജ് തുറന്നിട്ടുണ്ട്. ഇതുവരെ 44,400 ലൈക്കുകള്‍ ഇതിനു ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. പുതുതായി കിട്ടുന്ന നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സംവിധാനം മെച്ചപ്പെടുത്തും. ംംം.ാ.രശമഹ.മലൃീ എന്ന വെബ്സൈറ്റ് ഇതിനായി തുറന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.