കെഇ കോളജില്‍ ബി വോക്ക് പ്രവേശനം ആരംഭിച്ചു
Sunday, September 21, 2014 12:43 AM IST
മാന്നാനം: മാന്നാനം കെഇ കോളജില്‍ പുതുതായി അനുവദിച്ച ബി വോക്ക് ഡിഗ്രി കോഴ്സിലേക്ക് അഡ്മിഷന്‍ തുടങ്ങി. യുജിസിയുടെ ധനസഹായത്തോടെ എയ്ഡഡ് കോഴ്സായ റീട്ടെയില്‍ മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (50 സീറ്റ്), മാര്‍ക്കറ്റിംഗ് മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (50 സീറ്റ്) എന്നിവ കേരളത്തില്‍ ആദ്യമായിട്ടാണു തുടങ്ങുന്നത്. വിവിധ വ്യവസായ വാണിജ്യസ്ഥാപനങ്ങളില്‍ തൊഴില്‍ പരിശീലനം കോഴ്സിന്റെ പ്രത്യേകതയാണ്. ഒരു വര്‍ഷത്തിനുശേഷം കോഴ്സ് അവസാനിപ്പിച്ചാല്‍ യൂണിവേഴ്സിറ്റിയുടെ ഡിപ്ളോമ സര്‍ട്ടിഫിക്കറ്റും രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ അഡ്വാന്‍സ്ഡ് ഡിപ്ളോമ സര്‍ട്ടിഫിക്കറ്റും ലഭിക്കും. മൂന്നാം വര്‍ഷം പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ സാധാരണ പോലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.


വിവിധ വാണിജ്യ വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനുതകുന്ന തരത്തിലാണു കോഴ്സ് തയാറാക്കിയിരിക്കുന്നത്. യുജിസി ധനസഹായത്തോടെയുള്ള കോഴ്സായതിനാല്‍ യൂണിവേഴ്സിറ്റി ഫീസ് നല്കിയാല്‍ മതി. 24നു മുമ്പായി അപേക്ഷ കോളജില്‍ നല്കണം. ഫോണ്‍: 0481-2590915, 9447212892.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.