ഉദ്യോഗാര്‍ഥികള്‍ക്കു പരാതി നല്‍കാം
Sunday, September 21, 2014 12:40 AM IST
തിരുവനന്തപുരം: കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍, സംസ്ഥാന എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് എന്നിവ മുഖേന നിയമനം ലഭിക്കുന്നതുമായി ബന്ധപ്പെട്ടു നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതിക്കു പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍, ഇക്കാര്യങ്ങളെക്കുറിച്ചു പഠിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സമിതി തീരുമാനിച്ചു. വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും സമിതി പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കും. പരാതികള്‍ 30നു മുമ്പു ചെയര്‍മാന്‍, യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി, കേരള നിയമസഭാ വിലാസത്തില്‍ അയയ് ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.