ടെലിവിഷന്‍ അവാര്‍ഡ്
Sunday, September 21, 2014 12:39 AM IST
തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. 2013 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ പ്രോഗ്രാമുകള്‍ ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ഇതേ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിനു പരിഗണിക്കുക.

അപേക്ഷാഫോമും നിബന്ധനകളും തിരുവനന്തപുരത്തുള്ള അക്കാഡമിയുടെ ഓഫീസിലും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ജില്ലാ ഓഫീസിലും ടെലിവിഷന്‍ സംഘടനകളായ ആത്മ, കോണ്‍ടാക്ട് എന്നിവിടങ്ങളില്‍നിന്നും അക്കാഡമി വെബ്സൈറ്റായ ംംം.സലൃമഹമളശഹാ.രീാ -ല്‍നിന്നും 22 മുതല്‍ ലഭിക്കും. തപാലില്‍ ലഭിക്കാന്‍ 25 രൂപ സ്റാമ്പ് ഒട്ടിച്ചു മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി, ശാസ്തമംഗലം, തിരുവനന്തപുരം- 10 വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ ഒക്ടോബര്‍ 15നു വൈകുന്നേരം അഞ്ചിനു മുമ്പായി ഓഫീസില്‍ ലഭിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.