മണ്ണെണ്ണ പെര്‍മിറ്റ്: മന്ത്രി യോഗം വിളിച്ചു
Sunday, September 21, 2014 12:39 AM IST
തിരുവനന്തപുരം: ഔട്ട് ബോര്‍ഡ് മോട്ടോര്‍ ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കു മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കാനുളള പരിശോധന നവംബര്‍ 16നു നടത്തുന്നതിന്റെ ഭാഗമായി ഫിഷറീസ് മന്ത്രി യോഗം വിളിച്ചു. മേഖലയിലെ സംഘടനാ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം 23ന് ഉച്ചകഴിഞ്ഞു മൂന്നിനു സെക്രട്ടേറിയറ്റില്‍ നടത്തും. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കേന്ദ്ര ഗവണ്‍മെന്റ് സമര്‍പ്പിച്ച മീനാ കുമാരി കമ്മിറ്റി റിപ്പോര്‍ട്ടും യോഗം ചര്‍ച്ചചെയ്യും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.