ദേശീയ ജൂഡീഷ്യല്‍ കമ്മീഷന്‍ : നിഷേധസമീപനത്തിനെതിരേ വി.എസ്; ആശങ്കകളുണ്െടന്നു ജസ്റീസ് കുര്യന്‍ ജോസഫ്
Sunday, September 21, 2014 12:36 AM IST
ആലപ്പുഴ: ദേശീയ ജൂഡീഷ്യല്‍ കമ്മീഷന്‍ രൂപീകരണത്തോടു നമ്മുടെ ന്യായാധിപന്‍മാര്‍ പലരും നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ഖേദകരമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.

ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അഭിഭാഷകര്‍ക്കായി ആലപ്പുഴ ലേക്പാലസ് റിസോര്‍ട്ടില്‍ നടത്തിയ ദേശീയ നിയമശില്പശാലയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറുന്തോട്ടിക്കുതന്നെ വാതമെന്ന അവസ്ഥയുണ്ട്, നമ്മുടെ ജൂഡീഷ്യറിയെ പറ്റി പലതരത്തിലുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇങ്ങനെ ചിന്തിക്കേണ്ടി വരുന്നു.

റിട്ടയര്‍മെന്റിനുശേഷം ജഡ്ജിമാര്‍ വലിയ പദവികള്‍ സ്വീകരിക്കുന്ന പ്രശ്നം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ഇത്തരം പദവികളില്‍ മോഹം പുലര്‍ത്തുന്ന ന്യായാധിപന്‍മാര്‍ നീതിന്യായപീഠങ്ങളില്‍ ഇരിക്കുമ്പോള്‍ സ്വാധീനങ്ങള്‍ക്ക് അടിമപ്പെടാന്‍ ഇടയുണ്െടന്നതാണ് ഇത്തരം ആക്ഷേപങ്ങള്‍ക്കും കാരണവും. ഇവ ശരിയെന്ന് തോന്നുന്ന പല ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടാനാകുമെന്നും വി. എസ്. വ്യക്തമാക്കി.


ബന്ധപ്പെട്ട ന്യായാധിപന്‍മാരും ജൂഡീഷ്യറി മൊത്തത്തിലും ആക്ഷേപങ്ങള്‍ ഇടനല്‍കാത്ത വിധത്തിലുള്ള നിലപാടെടുക്കണം. ജഡ്ജിമാര്‍ അഴിമതിക്കാരും സദാചാരവിരുദ്ധരുമെന്ന ആക്ഷേപത്തിന് വിധേയരാകുമ്പോള്‍ അത് എത്ര ഒറ്റപ്പെട്ടതാണെങ്കിലും ജുഡീഷ്യറിയെ മൊത്തത്തിലാണ് ബാധിക്കുന്നത്. ജഡ്ജിമാരില്‍ 20 ശതമാനവും അഴിമതിക്കാരെന്ന് ഒരു പഴയ ചീഫ്ജസ്റീസ് തന്നെയാണ് പറഞ്ഞത്.

വര്‍ഷങ്ങള്‍ക്കു മുമ്പു പറഞ്ഞ ആക്ഷേപം ഇപ്പോഴും ഇടയ്ക്കിടക്ക് ഉണ്ടാകുന്നുവെന്നും വി.എസ്. പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.