ചന്ദനമോഷണ കേസില്‍ മൂന്നു പേര്‍ പിടിയില്‍
Sunday, September 21, 2014 12:34 AM IST
മറയൂര്‍:വ്യത്യസ്ത ചന്ദന മോഷണക്കേസുകളിലായി മൂന്നു പേര്‍ പിടിയില്‍.മറയൂര്‍ മേലാടി ശിവന്‍ ശരവണന്‍(19), കോവില്‍ക്കടവ് പത്തടിപ്പാലം സ്വദേശി സതീഷ് ചന്ദ്രന്‍(19), കാളകെട്ടികുടി ഗണേശന്‍ എന്നിവരാണു പിടിയിലായത്. ഇവരില്‍നിന്നു 17 കിലോ ചന്ദനവും പിടികൂടി. ഇന്നലെ രാവിലെ പത്തോ ടെ ഗണേശനെ 10 കിലോ ചന്ദനവുമായി വണ്ണാന്തറ ഫോറസ്റ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്. ഇയാള്‍ ആറോളം ചന്ദന മോഷണ കേസുകളില്‍ പ്രതിയിലാണ്.


ആദ്യകേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ പോകുകയായിരുന്നു. ബിഗ് ഷോപ്പറില്‍ കടത്തുകയായിരുന്ന ചന്ദനമാണ് ഇയാളില്‍നിന്നു പിടികൂടിയത്. വൈകുന്നേരം നാലോടെയാണു ശിവനും സതീഷും പിടിയിലായത്. ഇവരില്‍നിന്ന് ഏഴു കിലോ ചന്ദനം പിടിച്ചെടുത്തു. ട്രിപ്പു ഓട്ടോയില്‍ ചന്ദനം കടത്താന്‍ ശ്രമിക്കുമ്പോഴാണു പിടിയിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.