കോട്ടയം മുതല്‍ കോല്‍ക്കത്ത വരെ 2,500 കിലോമീറ്റര്‍ പിന്നിട്ട് യോര്‍ക്ക് ആംബുലന്‍സ് ചരിത്രത്തിലേക്ക്
കോട്ടയം മുതല്‍ കോല്‍ക്കത്ത വരെ 2,500 കിലോമീറ്റര്‍ പിന്നിട്ട് യോര്‍ക്ക് ആംബുലന്‍സ് ചരിത്രത്തിലേക്ക്
Sunday, September 21, 2014 12:33 AM IST
കോട്ടയം: യോര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റിന്റെ അത്യാധുനിക ഐസിയു ആംബുലന്‍സ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിയെ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നു കോല്‍ക്കത്തവരെ എത്തിച്ചു.

മൂവാറ്റുപുഴയില്‍ നിര്‍മാണ തൊഴിലാളിയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി റൈബ്ബല്‍ (18) കെട്ടിടത്തിന്റെ മുകളില്‍നിന്നു കാല്‍വഴുതിവീണു നട്ടെല്ലിനു ക്ഷതമേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

രോഗിയെ കോല്‍ക്കത്തയിലെ നില്‍ രത്തന്‍ (എന്‍ആര്‍എസ്, ഹോസ്പിറ്റല്‍) മെഡിക്കല്‍ കോളജിലേക്കു മാറ്റണമെന്നു ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു കഴിഞ്ഞ സെപ്റ്റംബര്‍ 14ന് കോട്ടയത്തുനിന്നു കോല്‍ക്കത്തയിലേക്കു രോഗിയുമായി ആംബുലന്‍സ് പുറപ്പെട്ടത്. കോയമ്പത്തൂര്‍, ചെന്നൈ വഴി 39 മണിക്കൂര്‍കൊണ്ട് 2,520 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആംബുലന്‍സ് കോല്‍ക്കത്തയില്‍ എത്തിച്ചേര്‍ന്നത്.


ഡ്രൈവര്‍മാരായ റിജില്‍, ഷിജു നഴ്സായ അനൂപ് എന്നിവര്‍ അടങ്ങുന്ന സംഘമാണു രോ ഗിയെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. യോര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റിന്റെ അത്യാധുനിക ആംബുലന്‍സുകള്‍ 24 മണിക്കൂറും സേവനസജ്ജമാണ്.

തീവ്രപരിചരണ സംവിധാനവും ആധുനിക സൌകര്യങ്ങളുമുള്ള ആംബുലന്‍സുകള്‍ കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രധാന പട്ടണങ്ങളില്‍ പാര്‍ക്ക് ചെയ്യും. ആവശ്യമുള്ള സ്ഥലങ്ങളില്‍ മിനിട്ടുകള്‍ക്കുള്ളില്‍ എത്തിച്ചേരുന്നതിനു വിദഗ്ധരായ ഡ്രൈവര്‍മാരെയും രോഗികളുടെ അടിയന്തര കാര്യങ്ങള്‍ ചെയ്യുന്നതിനു പരിശീലനം ലഭിച്ച നഴ്സുമാരെയും നിയോഗിച്ചിട്ടുണ്ട്.

9847620003, 9847221115, 984722116 എന്നീ നമ്പരുകള്‍ ഉപയോഗിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.