തിരുവനന്തപുരത്തു രണ്ടു കിലോഗ്രാം സ്വര്‍ണം പിടിച്ചു
തിരുവനന്തപുരത്തു രണ്ടു കിലോഗ്രാം സ്വര്‍ണം പിടിച്ചു
Sunday, September 21, 2014 12:23 AM IST
തിരുവനന്തപുരം: ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നു കടത്താന്‍ ശ്രമിച്ച രണ്ടു കിലോഗ്രാം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി. സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേരെ കസ്റംസ് അധികൃതര്‍ അറസ്റ് ചെയ്തു.

ഷാര്‍ജയില്‍നിന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെ എത്തിയ വിമാനത്തില്‍ ശരീര ഭാഗത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണം പിടികൂടുകയായിരുന്നു. സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിനി റുബിയത്തിനെ കസ്റഡിയില്‍ എടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.