വോളിബോള്‍ താരവും ഗവര്‍ണറുടെ എഡിസിയുമായ ഉദയകുമാര്‍ നിര്യാതനായി
വോളിബോള്‍ താരവും ഗവര്‍ണറുടെ എഡിസിയുമായ  ഉദയകുമാര്‍ നിര്യാതനായി
Saturday, September 20, 2014 12:21 AM IST
തിരുവനന്തപുരം: ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനും കേരള ഗവര്‍ണറുടെ എഡിസിയുമായ കെ. ഉദയകുമാര്‍ (54) നിര്യാതനായി. ഹൃദയാഘാതത്തെത്തുടര്‍ന്നു രാജ്ഭവനില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ ഉച്ചയ്ക്കു 12-നോടെ അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്നു വൈകുന്നേരം അഞ്ചിന് ആലപ്പുഴ മാരാരിക്കുളത്തെ കുടുംബ വീട്ടില്‍. ഭാര്യ: ലേഖ. അയിരൂര്‍ മഠത്തില്‍ കുടുംബാംഗം. (അധ്യാപിക, ക്രൈസ്റ് നഗര്‍ സ്കൂള്‍). മക്കള്‍: അഞ്ജലി(എം ടെക് വിദ്യാര്‍ഥിനി, ബാംഗളൂര്‍), പല്ലവി(പ്ളസ്വണ്‍ വിദ്യാര്‍ഥിനി).


ഇന്നലെ രാവിലെ പതിവുപോലെ ഉദയകുമാര്‍ രാജ്ഭവനില്‍ ജോലിക്കെത്തിയിരുന്നു. ദക്ഷിണമേഖല വ്യോമസേനാ കമന്‍ഡാന്റ് എ.പി. ഗരുഡ് ഗവര്‍ണറെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഉദയകുമാറും ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതിനു ശേഷമാണു രാജ്ഭവന്‍ വളപ്പില്‍ അദ്ദേഹം കുഴഞ്ഞുവീണ ത്.മൃതദേഹം ഇന്നു രാവിലെ ഒന്‍പതിനു രാജ്ഭവനില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി ആലപ്പുഴയിലേക്കു കൊണ്ടുപോകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.