ധവളപത്രം: മന്ത്രിസഭ കൂടി തീരുമാനമെടുക്കുമെന്ന് ആര്യാടന്‍
ധവളപത്രം: മന്ത്രിസഭ കൂടി തീരുമാനമെടുക്കുമെന്ന് ആര്യാടന്‍
Saturday, September 20, 2014 12:47 AM IST
കൊച്ചി: സാമ്പത്തികസ്ഥിതിയെക്കുറിച്ചു ധവളപത്രം ഇറക്കണമോയെന്നു മന്ത്രിസഭ തീരുമാനമെടുക്കുമെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. നികുതിയുടെ കാര്യത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഭരണഘടനാപരമായി സര്‍ക്കാരിന് അവകാശമുണ്ട്. മറ്റു സംസ്ഥാനങ്ങളും കേന്ദ്രവും ഇത്തരത്തില്‍ ഓര്‍ഡിന്‍സ് ഇറക്കാറുണ്ട്.

ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലഘട്ടത്തില്‍ തന്നെ ഇത്തരത്തില്‍ പൊതുവായി ഓര്‍ഡിനന്‍സ് ഇറക്കുന്നതു സംബന്ധിച്ച് ഒരു പരാമര്‍ശം വന്നപ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ അതു വേണ്ടിവരുമെന്നും അതുകൊണ്ടാണു ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്. നെഹ്റു പറഞ്ഞത് അന്ന് അംഗീകരിച്ചെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നികുതിവിഷയത്തില്‍ വക്കം പുരുഷോത്തമന്റേതു വ്യക്തിപരമായ അഭിപ്രായമാണ്. ബജറ്റില്‍ ഉള്‍പ്പെടുത്താത്ത വിഷയങ്ങള്‍ക്കു പണം ചെലവഴിച്ചതുകൊണ്ടാണു സാമ്പത്തികഞെരുക്കമുണ്ടായതെന്ന മന്ത്രി കെ.എം. മാണിയുടെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിന്, സാധാരണ ബജറ്റിലെ കാര്യങ്ങള്‍ക്കു പണം ചെലവിടണം അല്ലാത്ത ചില കാര്യങ്ങളില്‍ അടിയന്തര ഘട്ടം വന്നാല്‍ അതു മന്ത്രിസഭ പാസാക്കി ചെലവു ചെയ്യാനും വ്യവസ്ഥയുണ്െടന്നായിരുന്നു ആര്യാടന്റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.