കെസിബിസി മദ്യവിരുദ്ധ സമിതി ജാഗ്രതാ സമിതികള്‍ രൂപീകരിക്കും
Saturday, September 20, 2014 12:44 AM IST
കൊച്ചി: മദ്യനിരോധനം ഫലപ്രദമാക്കാന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ഗ്രാമങ്ങളെ ലഹരിവിമുക്തമാക്കാന്‍ ഗ്രാമദീപം പദ്ധതി നടപ്പാക്കാനും കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സമാപിച്ച മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാനതല വൈദിക സമ്മേളനം തീരുമാനിച്ചു.

മദ്യനിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരെ നീര വ്യവസായ കോര്‍പറേഷന്‍ രൂപീകരിച്ചു പുനരധിവസിപ്പിക്കണം. നീരവ്യവസായം എക്സൈസ് വകുപ്പില്‍നിന്നു മാറ്റി കൃഷിവകുപ്പിന്റെ കീഴിലാക്കണം. നീരയെ ദേശീയപാനീയമായി പ്രഖ്യാപിക്കണം. നീരയും നീര ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതു കര്‍ഷകര്‍ക്കും ചെത്തുതൊഴിലാളികള്‍ക്കും ഗുണകരമാണ്.

രണ്ടു ദിവസത്തെ വൈദിക സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ടി.ജെ. ആന്റണി സമാപന സന്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. പ്രസാദ് കുരുവിള, ആന്റണി ജേക്കബ്, യോഹന്നാന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ഫാ.ടി.ജെ. ആന്റണി, ചാര്‍ളി പോള്‍, ഡോ.ജയസൂര്യ, ഫാ.പോള്‍ കാരാച്ചിറ, ജോണ്‍സണ്‍ ഇടയാറന്മുള, റവ.ഡോ.ദേവസി പന്തല്ലൂക്കാരന്‍, എഫ്.എം. ലാസര്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. 31 രൂപതകളില്‍നിന്നു വൈദികര്‍ പങ്കെടുത്തു.


മദ്യവിരുദ്ധസമിതി മേഖലാ തലത്തില്‍ വൈദിക-സന്യസ്ത സമ്മേളനങ്ങള്‍ നടത്തും. ഒക്ടോബര്‍ ഒന്നിനു പാലാരിവട്ടം പിഒസിയില്‍ സംസ്ഥാനതല പ്രസംഗമത്സരവും പത്തിനു കോട്ടയം ഗിരിദീപം പബ്ളിക് സ്കൂളില്‍ സംസ്ഥാനതല വിദ്യാര്‍ഥി സംഘടന രൂപീകരണ സമ്മേളനവും നടത്തും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.