പാലാ സെന്റ് തോമസ് കോളജില്‍ സ്പോര്‍ട്സ് അക്കാഡമി മെംബര്‍ഷിപ്പ് വിതരണം
പാലാ സെന്റ് തോമസ് കോളജില്‍ സ്പോര്‍ട്സ് അക്കാഡമി മെംബര്‍ഷിപ്പ് വിതരണം
Saturday, September 20, 2014 12:42 AM IST
പാലാ: പാലാ സെന്റ് തോമസ് കോളജില്‍ ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് അക്കാഡമി കോംപ്ളക്സിലേക്കുള്ള മെംബര്‍ഷിപ്പ് വിതരണം ആരംഭിച്ചു. ആദ്യ മെംബര്‍ഷിപ്പുകള്‍ കോളജ് മാനേജരായ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനില്‍നിന്നു കേരള ഷട്ടില്‍ കോക്ക് അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് കുഞ്ഞ് മൈക്കിള്‍ മണര്‍കാട്, പ്രഫ. മാത്യു ടി. മാതേക്കല്‍ എന്നിവര്‍ ഏറ്റുവാങ്ങി.

പ്ളാറ്റിനം, ഗോള്‍ഡന്‍ മെംബര്‍ഷിപ്പുള്ളവര്‍ക്ക് അവരുടെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും അക്കാഡമിയിലുള്ള സൌകര്യങ്ങള്‍ ഉപയോഗിക്കാനും മെംബര്‍ഷിപ്പ് കൈമാറ്റം ചെയ്യാനും കഴിയും.

ഒളിമ്പിക്സ് നിലവാരമുള്ള നീന്തല്‍ക്കുളം, ഷട്ടില്‍ കോര്‍ട്ടുകള്‍, വോളി-ബാസ്കറ്റ് ബോള്‍ കോര്‍ട്ടുകള്‍, ബീച്ച് വോളി, ടെന്നീസ് കോര്‍ട്ട്, ജിംനേഷ്യം, അഡ്വഞ്ചര്‍ സ്പോര്‍ട്സ്, ജഖ്വാസി, ഒരു കിലോമീറ്റര്‍ നടപ്പാത, ഫുട്ബോള്‍ ഗ്രൌണ്ട്, വിശാലമായ പാര്‍ക്കിംഗ് തുടങ്ങിയ എല്ലാ സൌകര്യങ്ങളും സ്പോര്‍ട്സ് കോംപ്ളക്സിലുണ്ടായിരിക്കും. രാവിലെ അഞ്ചു മുതല്‍ വൈകിട്ട് പത്തുവരെയാണു പ്രവര്‍ത്തന സമയം.


നീന്തലറിയാതെ അനവധി കുട്ടികള്‍ നാട്ടില്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ മീനച്ചില്‍ താലൂക്കിലെ മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുക എന്നതു സ്പോര്‍ട്സ് അക്കാഡമിയുടെ പ്രധാന ലക്ഷ്യമാണ്. മെംബര്‍ഷിപ്പിനായി കോളജ് അധികാരികളെ സമീപിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.