ഉഷയ്ക്ക് ആശ്വാസമേകി മുഖ്യമന്ത്രി
ഉഷയ്ക്ക് ആശ്വാസമേകി മുഖ്യമന്ത്രി
Saturday, September 20, 2014 12:32 AM IST
തിരുവനന്തപുരം: കാന്‍സര്‍ബാധിതയായ മകളുടെ ചികിത്സയ്ക്കു പണമില്ലെന്ന അമ്മയുടെ രോദനത്തിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സമാശ്വാസം. ആര്‍സിസിയെ ഉന്നത പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ചടങ്ങിനു ശേഷം കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധനൊപ്പം വേദിവിട്ടിറങ്ങിയ മുഖ്യമന്ത്രിക്കു മുന്നിലാണ് തൃശൂര്‍ കാഞ്ഞാനി, കാരമുക്ക് സ്വദേശിനി ഭവാനി തന്റെ മകള്‍ ഉഷയുടെ കാന്‍സര്‍ ചികിത്സയ്ക്കു നിവൃത്തിയില്ലെന്ന വേദന ചെറുമകന്‍ രാഹുലിനൊപ്പമെത്തി വെളിപ്പെടുത്തിയത്. പൊട്ടിക്കരഞ്ഞു തന്റെ ദയനീയസ്ഥിതി ബോധ്യപ്പെടുത്തിയ അവരുടെ മുന്നില്‍ കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധനനും മുഖ്യമന്ത്രിയും ഒരു നിമിഷം സ്തബ്ധരായി നിന്നു. പരാതികേട്ട നിമിഷം തന്നെ വേണ്ടതു ചെയ്തുകൊടുക്കാന്‍ ആര്‍സിസി ഡയറക്ടര്‍ക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശവും നല്‍കി.


സ്വകാര്യ സ്ഥാപനത്തില്‍ ഫാര്‍മസിസ്റായിരുന്ന മകള്‍ ഉഷാ പ്രേമന്‍ (48) 2011 മുതല്‍ അര്‍ബുദത്തിനു ചികിത്സയിലാണ്. സ്തനാര്‍ബുദം ആയിരുന്നു തുടക്കം. അതിന്റെ ശസ്ത്രക്രിയയ്ക്കുശേഷം തുടര്‍ചികിത്സ തുടര്‍ന്നുവരുമ്പോഴാണു രക്താര്‍ബുദം ബാധിച്ചിട്ടുണ്െടന്ന വിവരമറിയുന്നത്. അതോടെ ചികിത്സ ആര്‍സിസിയിലേക്കു മാറ്റി. സെപ്റ്റംബര്‍ രണ്ടു മുതല്‍ ആര്‍സിസിയിലാണ്. അഞ്ചു കീമോതെറാപ്പി ഇതിനകം കഴിഞ്ഞു. മജ്ജ മാറ്റിവയ്ക്കണമെന്നാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനകംതന്നെ ഉള്ള പണമെല്ലാം തീര്‍ന്നു. മരുന്നിനും കീമോയ്ക്കും പോലും ഇപ്പോള്‍ പണമില്ല. എവിടെനിന്ന് കണ്ടത്തുെമെന്ന് ഒരുപിടിയുമില്ല: ഭവാനി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.