മദ്യത്തിനു നികുതി കൂട്ടിയത് ഉപയോഗം കുറയ്ക്കാനെന്നു മുഖ്യമന്ത്രി
മദ്യത്തിനു നികുതി കൂട്ടിയത് ഉപയോഗം കുറയ്ക്കാനെന്നു മുഖ്യമന്ത്രി
Friday, September 19, 2014 11:52 PM IST
കൊച്ചി: മദ്യത്തിനു നികുതി കൂട്ടിയതു ലഭ്യതയും ഉപയോഗവും കുറയ്ക്കാനുള്ള മാര്‍ഗമെന്ന നിലയിലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യവര്‍ജനവും നിരോധനവും സമന്വയിപ്പിച്ചുള്ള പ്രായോഗിക സമീപനമാണു സര്‍ക്കാരിന്റേത്. സാമൂഹ്യവിപത്ത് ഉണ്ടാക്കുന്ന സാധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനാണു സര്‍ക്കാരിന്റെ ശ്രമം. മറ്റു സംസ്ഥാനങ്ങളില്‍ 50 ശതമാനം വരെയാണു മദ്യത്തിനു നികുതി. സാമ്പത്തിക വരുമാനം ആവശ്യമായ ഘട്ടത്തിലാണ് സാധാരണക്കാരെ ബാധിക്കാതെ നികുതി വര്‍ധന നടപ്പാക്കിയത്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ജനം വിലയിരുത്തും. സോളാര്‍ കേസില്‍ ജുഡീഷല്‍ കമ്മീഷനുമായി സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.