സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ ഹെറിറ്റേജ് ക്വിസ് നാളെ
Friday, September 19, 2014 12:49 AM IST
കൊച്ചി: ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തീസ് സംഘടിപ്പിക്കുന്ന സൈക്കിള്‍ ഹെറിറ്റേജ് ക്വിസ് നാളെ എറണാകുളം രാമവര്‍മ്മ ക്ളബില്‍ നടക്കും. നഗരത്തിലെ സ്കൂളുകളില്‍ എട്ടു മുതല്‍ 10 വരെ ക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം.

രാജ്യത്തെ പൈതൃക സ്മാരകങ്ങള്‍, പുരാണങ്ങള്‍, ഐതിഹ്യങ്ങള്‍, പാരമ്പര്യങ്ങള്‍, ഉത്സവങ്ങളുടെ ഉല്‍പ്പത്തി തുടങ്ങിയ വിഷയങ്ങളില്‍ ചോദ്യങ്ങളുണ്ടാകുമെന്നു കമ്പനിയധികൃതര്‍ അറിയിച്ചു. 2011 മുതല്‍ സംഘടിപ്പിച്ചുവരുന്ന സൈക്കിള്‍ ഹെറിറ്റേജ് ക്വിസിനു മുന്‍ വര്‍ഷങ്ങളില്‍ മികച്ച പ്രതികരണമാണു ലഭിച്ചിട്ടുള്ളതെന്നും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവുമായി യുവതലമുറയെ അടുപ്പിക്കുകയാണു ലക്ഷ്യമെന്നും സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തീസ് എംഡി അര്‍ജുന്‍ രംഗ പറഞ്ഞു. 12 നഗരങ്ങളിലാണ് ഈ വര്‍ഷം ക്വിസ് നടത്തുന്നത്. ഹെറിറ്റേജ് അഗര്‍ബത്തീസ് ആയിരിക്കും പരിപാടിയുടെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍. ക്വിസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കു 9037252514,9995522229 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം. ലോകത്തിലെ ഏറ്റവും വലിയ അഗര്‍ബത്തി നിര്‍മാതാക്കളാണു സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തീസ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.