ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തിക സംരക്ഷിക്കണം: കെഎച്ച്എസ്ടിഎഫ്
Friday, September 19, 2014 12:49 AM IST
തൊടുപുഴ: സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകള്‍ക്കും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് ഫ്രണ്ട് (കെഎച്ച്എസ്ടിഎഫ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മുഴുവന്‍ ഹൈസ്കൂളുകളും ഹയര്‍ സെക്കന്‍ഡറികളായി ഉയര്‍ത്തുന്നത് തികച്ചും ആത്മഹത്യാപരമാണ്. പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കുന്നത് ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമാകണം. സംസ്ഥാന പ്രസിഡന്റ് നോയല്‍ മാത്യൂസ് അധ്യക്ഷത വ ഹിച്ചു. സാജു മാന്തോട്ടം, ബൈബി തോമസ്, ബോബന്‍ ഫിലിപ്പ്, ഡോ. റെജീഷ് എം.എന്‍, ടിജി ജോസഫ്, ബൈജു ജേക്കബ്, ബോസ്മോന്‍ ജോസഫ്, സതീഷ് ജോസഫ്, റെജി മാത്യു, കെ.എസ്. സുരേഷ്കുമാര്‍, നെല്‍സണ്‍ ഡാന്റെ, ഹരികുമാര്‍ കെ, സജി കുരിക്കാട്ട്, ഷൈജു അഗസ്റ്യന്‍, ജോസ് ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.