തപാല്‍ പെട്ടികള്‍ കാത്തിരിക്കുന്നു; നിഷ്കളങ്ക ശ്രീ തസ്കരാ!
തപാല്‍ പെട്ടികള്‍ കാത്തിരിക്കുന്നു; നിഷ്കളങ്ക ശ്രീ തസ്കരാ!
Friday, September 19, 2014 11:35 PM IST
പി. ജിബിന്‍

കോഴിക്കോട്: ഇന്‍ലന്‍ഡും പോസ്റ്കാര്‍ഡുമെല്ലാം ഇന്റര്‍നെറ്റിനും ഇ-മെയിലിനും ഫേസ്ബുക്കിനും വഴിമാറിയപ്പോള്‍ മോഷ്ടാക്കള്‍ ന്യൂജനറേഷന്‍ സ്റൈലില്‍ തപാല്‍ വകുപ്പിന്റെ സേവനം തേടുന്നു. ബാഗും പഴ്സും മോഷ്ടിച്ചു പണം മാത്രം കൈക്കലാക്കിയ ശേഷം തസ്കരവീരന്മാര്‍ ബാഗിലുളള മറ്റു രേഖകളും മൊബൈല്‍ ഫോണുകളും യഥാര്‍ഥ ഉടമയ്ക്കു തിരികെ ലഭിക്കാന്‍ തപാല്‍ പെട്ടിയില്‍ നിക്ഷേപിക്കുന്നതു പതിവാകുന്നു. കോഴിക്കോട് ഹെഡ്പോസ്റ് ഓഫീസിനു മുന്നിലെ തപാല്‍പെട്ടിയില്‍നിന്നു മാത്രം ഒരു മാസം പത്തു പഴ്സുകള്‍ ലഭിക്കുന്നുണ്ട്.

രാവിലെ പെട്ടി തുറക്കുന്ന ജീവനക്കാര്‍ ഇത് പോസ്റ്മാസ്ററെ ഏല്‍പ്പിക്കും. പോസ്റ് മാസ്റര്‍ പഴ്സില്‍ മൊബൈല്‍ നമ്പറുണ്െടങ്കില്‍ ഉടമകളെ വിളിച്ചറിയിക്കും. വിലാസം മാത്രമാണെങ്കില്‍ തപാലിലൂടെ അയച്ചുകൊടുക്കും. ഇത്തരത്തില്‍ ആയിരത്തിലധികം പേര്‍ക്കാണു തപാല്‍ വകുപ്പ് സൌജന്യസേവനം നല്കിയത്. മൊബൈല്‍ ഫോണ്‍, പാസ്പോര്‍ട്ട്, ഇന്റര്‍നാഷണല്‍ ഐഡന്റിറ്റി കാര്‍ഡ്, വീസ, ഫ്ളൈറ്റ്ടിക്കറ്റ്, ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ്, ആധാരം, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍കാര്‍ഡ്, എടിഎം കാര്‍ഡ്, വീടിന്റെ താക്കോല്‍ തുടങ്ങിയ വിലപ്പെട്ട രേഖകളും വസ്തുക്കളുമാണു പഴ്സിലും ബാഗിലുമായി മോഷ്ടാക്കള്‍ തപാല്‍പ്പെട്ടിയിലിടുന്നത്. നഷ്ടമായെന്നു കരുതിയ വിലപ്പെട്ട രേഖകള്‍ തിരിച്ചുകിട്ടുന്ന ഉടമകള്‍ മോഷ്ടാവിനും തപാല്‍വകുപ്പിനും നന്ദി പറയാറുണ്െടന്നു ജീവനക്കാര്‍ പറഞ്ഞു.
തപാല്‍വകുപ്പ് പണമൊന്നും ഈടാക്കാതെയാണ് ഇവ ഉടമകള്‍ക്ക് എത്തിക്കുന്നത്. വര്‍ഷങ്ങളായി ഇതു തുടരുന്നുണ്െടന്നു ഹെഡ്പോസ്റ് ഓഫീസിലെ പോസ്റ്മാസ്റര്‍ പറഞ്ഞു. സംസ്ഥാനത്തെ മിക്ക പോസ്റ്ബോക്സുകളിലും ഇത്തരത്തില്‍ മോഷ്ടാക്കള്‍ പഴ്സുകളും രേഖകളും ഉപേക്ഷിക്കാറുണ്ട്.

മലയാളസിനിമയിലെ യുവനടി വിഷ്ണുപ്രിയയുടെ മോഷണം പോയ ബാഗ് കോഴിക്കോട്ടെ ഹെഡ്പോസ്റ്ഓഫീസിനു മുന്നിലെ തപാല്‍പെട്ടിയില്‍നിന്നു കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു. പോസ്റ്മാസ്റര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു വിഷ്ണുപ്രിയ ഓഫീസിലെത്തി ബാഗ് കൈപ്പറ്റി. ബാഗ് മോഷണം പോയെന്നു നടി സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയിരുന്നു. ബാഗില്‍ വിലപ്പെട്ട രേഖകള്‍ ഉണ്ടായിരുന്നു. ഉപേക്ഷിക്കുന്ന പഴ്സുകളിലും ബാഗുകളിലും 15 മുതല്‍ 25 രൂപ വരെ മോഷ്ടാക്കള്‍ സ്ഥിരമായി ഉപേക്ഷിക്കാറുണ്െടന്നു പറയുന്നു. ഇടയ്ക്കു കുറിപ്പും ഉണ്ടാവാറുണ്ട്. നൂറു രൂപയെങ്കിലും പഴ്സില്‍ വയ്ക്കണം സുഹൃത്തേ....ഞങ്ങളേക്കാളും ദുരിതമായതിനാല്‍ പഴ്സിലുളള പത്തു രൂപ തിരിച്ചേല്‍പ്പിക്കുന്നുവെന്നും ഒരു പഴ്സില്‍ വച്ച കുറിപ്പിലുണ്ടായിരുന്നു.


ആലപ്പുഴ എആര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്ന സിറാജുദീന്റെ ഭാര്യ കുറ്റിപ്പുറത്തേക്കു ട്രെയിനില്‍ വരുമ്പോഴാണു പണമടങ്ങിയ ബാഗ് മോഷണം പോയത്. പഴ്സിലെ 600 രൂപ മോഷ്ടാവ് എടുത്തു. മൊബൈല്‍ ഫോണും മറ്റു രേഖകളുമടങ്ങിയ പഴ്സ് തപാല്‍ പെട്ടിയിലിട്ടു തിരിച്ചേല്‍പ്പിച്ചപ്പോള്‍ വലിയ സന്തോഷമായെന്നും മൊബൈലില്‍ നിരവധി നമ്പറുകളുണ്ടായിരുന്നുവെന്നും സിറാജുദ്ദീന്‍ പറഞ്ഞു.

ബസുകളിലും ട്രെയിനുകളിലും വച്ചാണു ബാഗുകളും പഴ്സുകളും മൊബൈലും മോഷണം പോയതെന്നു രേഖകള്‍ തിരിച്ചുകിട്ടുന്നവര്‍ പറയുന്നു. പോലീസില്‍ പരാതി കൊടുക്കാറുണ്െടങ്കിലും ഒരു വിവരവും ഉണ്ടാവാറി ല്ല. സ്ഥിരം മോഷ്ടാക്കളായതിനാലാണു വര്‍ഷങ്ങളായി പഴ്സ് ഇവിടെ നിക്ഷേപിക്കുന്നത്. എന്നാല്‍, ഇവരെ പിടികൂടാന്‍ പോലീസിനു കഴിയുന്നില്ല.

ഇന്നലെയും കോഴിക്കോട് ഹെഡ് പോസ്റ് ഓഫീസിലെ പോസ്റ്ബോക്സില്‍നിന്നു മോഷ്ടാവ് ഉപേക്ഷിച്ച പഴ്സ് കണ്െടടുത്തു. വടകര മേപ്പയ്യൂര്‍ ഗണപതിക്കണ്ടി വീട്ടിലെ ചെക്കുവിന്റെ മകന്‍ വിനോദ്കുമാറിന്റെ ഇല ക്ഷന്‍ ഐഡന്റിറ്റി കാര്‍ഡാണ് ഇതിലുളളത്. 25 രൂപയും മോഷ്ടാവ് ബാക്കിവച്ചിട്ടുണ്ട്. ഒരു കാലത്തു സ്നേഹവും വിരഹ വും വേദനകളും വികാരങ്ങളും കൈമാറിയിരുന്ന തപാല്‍വകുപ്പിനെയാണു പോക്കറ്റടിക്കാര്‍ പുതിയ സേവനത്തിനായി ഉപയോഗിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.