കാസര്‍ഗോഡ് കള്ളനോട്ടു കേസ്: ആറു പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കി
Friday, September 19, 2014 12:40 AM IST
കൊച്ചി: കാസര്‍ഗോഡ് കള്ളനോട്ടുകേസുമായി ബന്ധപ്പെട്ട ആറു പ്രതികള്‍ക്കെതിരേ എന്‍ഐഐ എറണാകുളം പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്‍കി. കാസര്‍ഗോഡ് ചെറുവത്തൂര്‍ സാറാ ക്വാര്‍ട്ടേഴ്സില്‍ പി.പി. അബ്ദുല്‍ ജബ്ബാര്‍ (41), മംഗലാപുരം ബന്ദ്വാള്‍ ദര്‍ലാഖ് ഹൌസില്‍ ഉസ്മാന്‍ (34), സാറാ ക്വാര്‍ട്ടേഴ്സില്‍ അബ്ദുല്‍ ജബ്ബാറിന്റെ ഭാര്യ എ.എം. സുബൈദ (40), കാസര്‍ഗോഡ് ആനങ്ങൂര്‍ തുരുത്തി റോഡില്‍ പച്ചക്കാട് അബ്ദുല്‍ നാസര്‍ (സഫര്‍ നാസര്‍ 52), ഉഡുപ്പി മുളൂര്‍ അറഫ വില്ലയില്‍ മൊയ്തീനബ്ബ ഉമ്മര്‍ ബാരി (മൊയ്തീന്‍ 40), കണ്ണൂര്‍ പെരിങ്ങം സിആര്‍പിഎഫ് ട്രെയിനിംഗ് സെന്ററിനു സമീപം അറവഞ്ചാല്‍ പടിഞ്ഞാറപുരയില്‍ അബ്ദുല്‍ റഹ്മാന്‍ (54) എന്നിവര്‍ക്കെതിരെയാണ് എന്‍ഐഎയുടെ കുറ്റപത്രം. ഗൂഢാലോചന, വഞ്ചന, കള്ളനോട്ടു വിപണനം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എന്‍ഐഎ ഡിവൈഎസ്പി രാധാകൃഷ്ണപിള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.