തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം നാളെ
Friday, September 19, 2014 12:38 AM IST
കൊച്ചി: തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസിന്റെ 10-ാം സംസ്ഥാന സമ്മേളനം നാളെ ഇടപ്പള്ളി വനിതാ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് സ്കോളര്‍ഷിപ്പ് വിതരണവും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണവും നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള അവകാശ പത്രിക സര്‍ക്കാരിനു ചടങ്ങില്‍ സമര്‍പ്പിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിവാഹധനസഹായം 10,000 രൂപയാക്കുക, മരണാനന്തര സഹായം 25,000 രൂപയാക്കുക, അപകടമരണ- ചികിത്സാ സഹായം അനുവദിക്കുക, കാലഹരണപ്പെട്ട കുടിശിക പുനഃസ്ഥാപിക്കുക, തുണിത്തരങ്ങള്‍ക്കും റെഡിമെയ്ഡുകള്‍ക്കും സെസ് ഏര്‍പ്പെടുത്തുക, ഗ്രാന്റ് അനുവദിക്കുക, ക്ഷേമനിധി നടപ്പിലാക്കുക, വിദ്യാഭ്യാസ സഹായം നല്‍കുക എന്നീ ആവശ്യങ്ങളാണ് അവകാശ പത്രികയിലുള്ളത്. ഇതിനു മുന്നോടിയായി അവകാശ പത്രിക സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരത്തിനായി വയ്ക്കുമെന്നും അവര്‍ പറഞ്ഞു.


പത്രസമ്മേളനത്തില്‍ ടിടിസി സംസ്ഥാന പ്രസിഡന്റ് എ.ആര്‍. നാദിര്‍ഷ, ജില്ലാ പ്രസിഡന്റ് ജോസ് കപ്പിത്താന്‍പറമ്പില്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗം എം.എം. ബിജു എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.