പിജിടിഎ വിദ്യാഭ്യാസ സെമിനാറും നേതൃസംഗമവും 21ന്
Friday, September 19, 2014 12:32 AM IST
തൊടുപുഴ: പിജിടിഎ സ്റേറ്റ് കൌണ്‍സിലിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസരംഗത്തെ നൂതന പരിഷ്കരണങ്ങള്‍ എന്ന വിഷയത്തെ അധികരിച്ചു പാലക്കാട് ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ 21നു രാവിലെ 11നു വിദ്യാഭ്യാസ സെമിനാറും നേതൃസംഗമവും നടത്തും. പാലക്കാട് ജില്ലാ പ്രസിഡന്റ് കെ. ഷഫീറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാഭ്യാസ രംഗത്തെ നൂതന പരിഷ്കരണങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ദേവമാതാ കോളജ് അസി. പ്രഫ. ഡോ. ജോബിന്‍ ചാമക്കാല മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ചന്ദ്രന്‍, സല്‍മോന്‍ സി. കുര്യന്‍, കെ.ജി. തോമസ്, ഫ്രാന്‍സീസ് ജോസഫ്, മുഹമ്മദ് ഷാഫി, എം. രശ്മി , ദീപാ കുര്യാക്കോസ്, റാണി മാനുവല്‍, കെ.അനീഷ്, വാസുദേവ ഒഗുണ്ടായര്‍ എന്നിവര്‍ പ്രസംഗിക്കും.


2010-11 ലെ അധ്യാപക പാക്കേജിലൂടെ നിയമന അംഗീകാരം നേടിയ അധ്യാപകരുടെ 2005 മുതലുള്ള മുന്‍കാല സര്‍വീസ് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി സ്വീകരിക്കേണ്ട നിയമ-വ്യവഹാര നടപടികളെപ്പറ്റി പിജിടിഎ ലീഗല്‍ സെല്ലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 94466088780, 9037171788
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.