സിപിഎം നേതാക്കളെ കേന്ദ്ര നേതൃത്വം നിലയ്ക്കുനിര്‍ത്തണമെന്നു സുധീരന്‍
സിപിഎം നേതാക്കളെ കേന്ദ്ര നേതൃത്വം നിലയ്ക്കുനിര്‍ത്തണമെന്നു സുധീരന്‍
Friday, September 19, 2014 12:23 AM IST
കണ്ണൂര്‍: സിപിഎം പോളിറ്റ്ബ്യൂറോയ്ക്കു കേരളത്തിലെ പാര്‍ട്ടിയില്‍ താത്പര്യമുണ്െടങ്കില്‍ അക്രമത്തിനു പ്രോത്സാഹനം നല്കുന്നവരെയും അഹങ്കാരത്തോടെ പെരുമാറുന്നവരെയും നിലയ്ക്കു നിര്‍ത്താന്‍ ശ്രമിക്കണമെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍.

മനോജ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരേ സിപിഎം ജില്ലാ -സംസ്ഥാന നേതൃത്വങ്ങള്‍ സ്വീകരിച്ച നിലപാടില്‍നിന്നു വ്യത്യസ്തമായിരുന്നു പിബിയുടേത്. ഇപ്പോഴെങ്കിലും കേരളത്തിലെ പാര്‍ട്ടിയെക്കുറിച്ചു പോളിറ്റ്ബ്യൂറോ മനസിലാക്കാന്‍ തയാറായതു നല്ലതാണെന്നും സുധീരന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വ കണ്‍വന്‍ഷന്‍ നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സിപിഎമ്മില്‍ ഇപ്പോഴും രക്തദാഹികളായ നേതാക്കളുടെ സാന്നിധ്യം ഉണ്െടന്നതിനു തെളിവായിരുന്നു ടിപി വധക്കേസ്. മനോജ് വധത്തിലും സിപിഎം നേതാക്കളുടെ കൈകള്‍ ശുദ്ധമാണെന്ന് അണികള്‍ പോലും വിശ്വസിക്കുന്നില്ല. അനുഭവങ്ങളില്‍നിന്നു സിപിഎം പാഠം പഠിക്കുന്നില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.ജാതിക്കും മതത്തിനുമെതിരേ ശക്തമായി രംഗത്തുവരുന്ന സിപിഎം ഇപ്പോള്‍ അതിന്റെ പേരില്‍ നടത്തുന്ന സര്‍വേ അവരുടെ രാഷ്ട്രീയപരമായ തകര്‍ച്ചയാണ് വ്യക്തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.