പശ്ചിമേഷ്യയിലെ ഭീകരവാഴ്ച: ചങ്ങനാശേരി അതിരൂപതയുടെ സായാഹ്നക്കൂട്ടായ്മ ഇന്ന്
Friday, September 19, 2014 12:16 AM IST
കോട്ടയം: പശ്ചിമേഷ്യയിലെ ഐഎസ് ഭീകരതയ്ക്കെതിരേ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സായാഹ്നകൂട്ടായ്മ സംഘടിപ്പിക്കുന്നു. കോട്ടയത്തു തിരുനക്കരയില്‍ പോലീസ് സ്റേഷന്‍ മൈതാനത്ത് ഇന്നു വൈകുന്നേരം നാലിനു ചേരുന്ന കൂട്ടായ്മ മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിക്കും.

ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പവ്വത്തില്‍, കുര്യാക്കോസ് മാര്‍ സേവേറിയോസ്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മെത്രാപ്പോലീത്താമാരായ തോമസ് മാര്‍ അത്തനാസിയോസ്, ഡോ. തോമസ് മാര്‍ തീമോത്തിയോസ്, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ റവ.ഡോ. മാത്യു പായിക്കാട്ട്, ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍മാരായ റവ.ഡോ. ജോസഫ് മുണ്ടകത്തില്‍, റവ.ഡോ. ജയിംസ് പാലയ്ക്കല്‍, സിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, സിഎസ്ഐ ക്ളര്‍ജി സെക്രട്ടറി ഫാ. ജോണ്‍ പി. റോബിന്‍സണ്‍, കെഎല്‍എം ഡയറക്ടര്‍ ഫാ. ബെന്നി കുഴിയടിയില്‍ എന്നിവര്‍ പ്രസംഗിക്കും.


ഫാ. അനില്‍ കരിപ്പിങ്ങാപ്പുറം, ഫാ. മാത്യു വാരുവേലില്‍, ഫാ. ഏബ്രഹാം ധര്‍മശേരി, ഫാ. സാവിയോ മാനാട്ട്, പ്രഫ. ജെ.സി. മാടപ്പാട്ട്, ജയിംസ് ഇലവുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഇറാക്ക്, സിറിയ, ഗാസ എന്നിവിടങ്ങളില്‍ യസീദികളെയും ക്രൈസ്തവരെയും കൂട്ടക്കുരുതി നടത്തുകയും ഭീകരമായ രീതിയില്‍ പീഡിപ്പിക്കുകയും ചെയ്യുന്ന ഐഎസ് ഭീകരതയെ അപലപിക്കാനും സമൂഹമനസാക്ഷിയെ ഉണര്‍ത്തുവാനുമാണു കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.

പത്രസമ്മേളനത്തില്‍ വികാരിജനറാള്‍മാരായ റവ.ഡോ. ജോസഫ് മുണ്ടകത്തില്‍, റവ.ഡോ. ജയിംസ് പാലയ്ക്കല്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, ഫാ. ബെന്നി കുഴിയടിയില്‍, പ്രഫ. ജെ.സി. മാടപ്പാട്ട്, അഡ്വ. പി.പി. ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.